ബോളിവുഡ് നടി മലൈക അറോറയുടെ പിതാവ് കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു
നടി മലൈക അറോറയുടെ പിതാവ് അനിൽ അറോറയെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ, ബാന്ദ്രയിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ നിന്ന് ചാടി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. കുറച്ചു കാലങ്ങളായി അനിൽ അറോറ വിഷാദത്തിലായിരുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. പഞ്ചാബ് സ്വദേശിയാണ് അനിൽ അറോറ. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്നു. മഹാരാഷ്ട്രയിലെ താനെയിലാണ് മലൈക അറോറ ജനിച്ചത്. അവർക്ക് 11 വയസുള്ളപ്പോഴാണ് മാതാപിതാക്കൾ വിവാഹമോചിതരാകുന്നത്. ശേഷം അമ്മയ്ക്കും സഹോദരി അമൃത അറോറയ്ക്കുമൊപ്പം അവർ ചെമ്പൂരിലേക്ക് താമസം മാറി. മലയാളിയായ ജോയ്സ് പോളികാർപാണ് മലൈകയുടെ അമ്മ.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

സൂപ്പർഹിറ്റ് ചിത്രം ജയ്ലർ 2 ഒടിടിയിലേക്ക്

മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തു

ഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്

ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് റോഷ്ന ആൻ റോയ്; കിച്ചു രക്ഷപ്പെട്ടെന്ന് കമന്റ്

മമ്മൂട്ടിയുടെ മകളായും നായികയായും പിന്നീട് അമ്മയായും അഭിനയിച്ച ഒരേയൊരു നടി; ആളെ മനസ്സിലായോ?
