Wednesday, 11 November 2026 About Us · Contact Us

കാസർകോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം. കാസർകോട് ചട്ടഞ്ചാൽ സ്വദേശി മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചു. എം മണികണ്ഠനാണ്(38) മരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയോളമായി കാസർകോട് ജനറൽ ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു മുംബൈയിൽ ജോലി ചെയ്തിരുന്ന മണികണ്ഠൻ പനിയും വിറയലും ബാധിച്ചതിനെ തുടർന്നാണ് രണ്ടാഴ്ച മുമ്പ് നാട്ടിലെത്തിയത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരമെന്ന് തിരിച്ചറിയുന്നത്. നേരത്തെ തിരുവനന്തപുരത്തും മലപ്പുറത്തും മസ്തിഷ്‌ക ജ്വര മരണം റിപ്പോർട്ട് ചെയ്തിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ