അൻവറിന്റെ വീടിന് 24 മണിക്കൂറും സുരക്ഷ; വീടിന് സമീപം പോലീസ് പിക്കറ്റ് പോസ്റ്റും ഒരുക്കും
പി.വി അൻവർ എംഎൽഎയുടെ എടവണ്ണയിലെ വീടിന് സുരക്ഷയൊരുക്കാൻ ഉത്തരവിട്ട് മലപ്പുറം ജില്ലാ പൊലീസ് മേധാവി. അൻവർ ഡിജിപിക്ക് നൽകിയ പരാതി അടിസ്ഥാനത്തിലാണ് തീരുമാനം. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് അൻവർ അപേക്ഷ നൽകിയിരുന്നു. സുരക്ഷക്കായി വീടിന് സമീപം പോലീസ് പിക്കറ്റ് പോസ്റ്റ് ഒരുക്കും. ഒരു ഓഫീസർ, മൂന്ന് സിപിഒ എന്നിവരെ 24 മണിക്കൂർ ഡ്യൂട്ടിക്ക് നിയോഗിച്ചു. രണ്ട് സേനാംഗങ്ങളെ ഡിഎച്ച്ക്യൂവിൽ നിന്നും ഒരു ഓഫീസറെയും ഒരു സിപിഒ എന്നിവരെ നിലമ്പൂർ സബ് ഡിവിഷനിൽ നിന്നും ഒരു ഉദ്യോഗസ്ഥൻ നിർബന്ധമായും എടവണ്ണ പോലീസ് സ്റ്റേഷനിൽ നിന്നും ഉണ്ടായിരിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു. പിക്കറ്റ് പോസ്റ്റിന്റെ പ്രവർത്തനം നിലമ്പൂർ സബ് ഡിവിഷൻ ഓഫീസർ നിരീക്ഷിക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യണമെന്നാണ് ഉത്തരവ്. സ്റ്റേഷൻ നൈറ്റ് പട്രോൾ ഉദ്യോഗസ്ഥരും സബ്ഡിവിഷൻ ചെക്ക് ഉദ്യോഗസ്ഥരും പിക്കറ്റ് പോസ്റ്റ് പരിശോധിക്കണമെന്നും എസ്പിയുടെ ഉത്തരവിൽ പറയുന്നു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഒടുവില്‍ അന്‍വറിനെ കൂടെ കൂട്ടാന്‍ യു ഡി എഫ്; പ്രചാരണ ജാഥയില്‍ പങ്കെടുക്കും

വീണ്ടും പി വി അന്‍വര്‍; ജനങ്ങളുടെ ജീവന് വെച്ച് സര്‍ക്കാര്‍ ലേലം വിളി നടത്തുന്നു

ഈ അന്‍വറിന്റെ ഒരു ഗതികേട്; എല്‍ ഡി എഫില്‍ നിന്ന് പോരേം ചെയ്തു, യു ഡി എഫില്‍ അങ്ങ് എത്തിയതുമില്ല

ഇളക്കം തട്ടാത്ത കോട്ടയോ…അതൊക്കെ പണ്ട്; വേണമെങ്കില്‍ പിണറായിക്കെതിരെയും മത്സരിക്കും

അന്‍വറിന് സിക്സ് അടിക്കാന്‍ സാധിക്കില്ല; ഡക്കാകുമെന്ന് വിജയരാഘവന്
