പിവി അൻവർ ഇന്ന് കോഴിക്കോട് പൊതുയോഗത്തിൽ സംസാരിക്കും; ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്
നിലമ്പൂരിലെ പൊതുസമ്മേളനത്തിന് പിന്നാലെ പിവി അൻവർ ഇന്ന് കോഴിക്കോട് പൊതുയോഗത്തിൽ സംസാരിക്കും. മുതലക്കുളം മൈതാനത്ത് വൈകിട്ട് ആറരക്കാണ് പരിപാടി. മാമി തിരോധാനക്കേസ് വിശദീകരണ യോഗത്തിലാണ് അൻവർ പങ്കെടുക്കുക. എഡിജിപിക്കൊപ്പം സിപിഎമ്മിനെതിരെ ശക്തമായ വിമർശനം ഈ പരിപാടിയിലും ഉയർത്തും കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തിൽ എഡിജിപി അജിത് കുമാറിന് ഒളിഞ്ഞും തെളിഞ്ഞും പങ്കുണ്ടെന്നാണ് അൻവറിന്റെ ആരോപണം. അതേസമയം ഫോൺ ചോർത്തൽ കേസിൽ അൻവറെ പോലീസ് ചോദ്യം ചെയ്യും. കോട്ടയം കറുകച്ചാൽ പോലീസാണ് കേസെടുത്തത്. ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളർത്തിയെന്നായിരുന്നു പരാതി.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഒടുവില്‍ അന്‍വറിനെ കൂടെ കൂട്ടാന്‍ യു ഡി എഫ്; പ്രചാരണ ജാഥയില്‍ പങ്കെടുക്കും

വീണ്ടും പി വി അന്‍വര്‍; ജനങ്ങളുടെ ജീവന് വെച്ച് സര്‍ക്കാര്‍ ലേലം വിളി നടത്തുന്നു

ഈ അന്‍വറിന്റെ ഒരു ഗതികേട്; എല്‍ ഡി എഫില്‍ നിന്ന് പോരേം ചെയ്തു, യു ഡി എഫില്‍ അങ്ങ് എത്തിയതുമില്ല

ഇളക്കം തട്ടാത്ത കോട്ടയോ…അതൊക്കെ പണ്ട്; വേണമെങ്കില്‍ പിണറായിക്കെതിരെയും മത്സരിക്കും

അന്‍വറിന് സിക്സ് അടിക്കാന്‍ സാധിക്കില്ല; ഡക്കാകുമെന്ന് വിജയരാഘവന്
