Thursday, 12 November 2026 About Us · Contact Us

ദാദാ സാഹിബ് ഫാൽക്കേ അവാർഡ് മുതിർന്ന നടൻ മിഥുൻ ചക്രവർത്തിക്ക്

Dada Sahib Phalke Award To Veteran Actor Mithun Chakraborty - ദാദാ സാഹിബ് ഫാൽക്കേ അവാർഡ് മുതിർന്ന നടൻ മിഥുൻ ചക്രവർത്തിക്ക്

ദാദാ സാഹിബ് ഫാൽക്കെ അവാർഡ് മുതിർന്ന നടൻ മിഥുൻ ചക്രവർത്തിക്ക്. ഒക്ടോബർ എട്ടിന് 70ാമത് ദേശീയ ചലചിത്ര പുരസ്‌കാരവേദിയിൽ വെച്ച് മിഥുൻ ചക്രവർത്തിക്ക് ദാദാ സാഹിബ് ഫാൽക്കെ അവാർഡ് സമ്മാനിക്കും. മിഥുൻ ചക്രവർത്തിയെ ഈ വർഷം പത്മഭൂഷൺ നൽകിയും രാജ്യം ആദരിച്ചിരുന്നു 1977ൽ അഭിനയ രംഗത്തേക്ക് എത്തിയ മിഥുൻ ചക്രവർത്തി ആദ്യ സിനിമയിൽ നിന്ന് തന്നെ ദേശീയപുരസ്‌കാരം നേടിയിരുന്നു. മൃണാൾ സെന്നിന്റെ മൃഗയ എന്ന ചിത്രത്തിലൂടെയാണ് രാജ്യത്തെ മികച്ച നടനുള്ള പുരസ്‌കാരം അദ്ദേഹം നേടിയത്. തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭാ എംപിയായിരുന്ന മിഥുൻ ചക്രവർത്തി നിലവിൽ ബിജെപി പ്രവർത്തകനാണ്

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ