Wednesday, 11 November 2026 About Us · Contact Us

കുഞ്ഞാലിയെ കൊന്ന ആര്യാടനെ സ്ഥാനാർഥിയാക്കിയിട്ടുണ്ട്; സ്ഥാനാർഥി പ്രഖ്യാപനം ഇന്നെന്ന് എകെ ബാലൻ

ഉപതെരഞ്ഞെടുപ്പുകളിലെ ഇടത് സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്ന് എകെ ബാലൻ. കുഞ്ഞാലിയെ കൊലപ്പെടുത്തിയ ആര്യാടൻ മുഹമ്മദിനെ ഞങ്ങൾ സ്ഥാനാർഥിയാക്കിയിട്ടുണ്ട്. ആ രക്തത്തിന്റെ മണം മാറും മുമ്പേയാണ് ആര്യാടൻ എൽഡിഎഫിലേക്ക് വന്നത്. അന്ന് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ആര്യാടനെ എൽഡിഎഫ് സ്ഥാനാർഥിയാക്കി അതാത് സമയത്തെ രാഷ്ട്രീയ സാഹചര്യം നോക്കിയാണ് സ്ഥാനാർഥിയെ തെരഞ്ഞെടുക്കുക. കോൺഗ്രസ് വിട്ട ഡോ. സരിൻ ഉയർത്തിയത് ഗുരുതര ആരോപണങ്ങളാണ്. അത് പാലക്കാട്ടെ ജനങ്ങൾ ചർച്ച ചെയ്യും. പാലക്കാട് കോൺഗ്രസ്-ബിജെപി ഡീലുണ്ട്. വടകരയിൽ ഈ ഡീൽ നടത്തി. ബിജെപിക്കാർ ഷാഫിക്ക് വോട്ട് കൊടുത്തു. പാലക്കാട് തിരിച്ച് വോട്ട് മറിക്കും. ഈ ഡീൽ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും ബാലൻ ആരോപിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മാങ്കൂട്ടത്തില്‍ മൂന്നാമതാകും; സുരേന്ദ്രനെ എയറിലാക്കി ട്രോളന്മാർ

23 Nov 2024

പാലക്കാടൻ കോട്ട കീഴടക്കി യുഡിഎഫ്; രാഹുൽ മാങ്കൂട്ടത്തിൽ 18,724 വോട്ടുകൾക്ക് വിജയിച്ചു

23 Nov 2024

പാലക്കാട് തികഞ്ഞ വിജയപ്രതീക്ഷ; എൽഡിഎഫ് 5000 വോട്ടുകൾക്ക് മേൽ ഭൂരിപക്ഷം നേടുമെന്ന് സരിൻ

21 Nov 2024

പാലക്കാട് ബി ജെ പി ജയിക്കും; യു ഡി എഫ് മൂന്നാം സ്ഥാനത്ത്; കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പൊങ്കാലയിട്ട് മലയാളികള്‍

20 Nov 2024

പാലക്കാട് എൽഡിഎഫിന്റെ പൂഴിക്കടകൻ; സന്ദീപ് വാര്യരെ വിമർശിച്ച് സുപ്രഭാതത്തിലും സിറാജിലും പരസ്യം

19 Nov 2024

പാലക്കാട് ഇന്ന് നിശബ്ദ പ്രചാരണം; ജനം നാളെ പോളിംഗ് ബൂത്തിലേക്ക്, പ്രതീക്ഷയോടെ മൂന്ന് മുന്നണികളും

19 Nov 2024