അൻവറുമായി ഒരു ഡീലിനുമില്ല; പാലക്കാട് സിപിഎം-ബിജെപി ഡീൽ എന്ന് ഹസൻ
പിവി അൻവറുമായി ഒരു ഡീലിനുമില്ലെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. പിവി അൻവറുമായി യുഡിഎഫ് ഒരു ചർച്ചയും നടത്തിയിട്ടില്ല. പാലക്കാടും ചേലക്കരയിലും സിപിഎം-ബിജെപി ഡീൽ ആണെന്നും ഹസൻ പറഞ്ഞു. പാലക്കാട് യുഡിഎഫ് വൻ വിജയം നേടും. ജനങ്ങളിൽ ആവേശം നിറയ്ക്കുന്ന നേതാവാണ് രാഹുൽ മാങ്കൂട്ടത്തിൽ. പി സരിന് സീറ്റ് നൽകാൻ സിപിഎം നേരത്തെ തന്നെ തീരുമാനിച്ച് ആലോചിച്ചിരുന്നു. അവരുണ്ടാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിൽ പാർട്ടിയിൽ കലാപമുണ്ടാക്കി വന്നാൽ സ്ഥാനാർഥി ആക്കാമെന്നായിരുന്നു സരിന് സിപിഎം നൽകിയ ഉറപ്പ് പാലക്കാട് ബിജെപി-സിപിഎം ഡീലുണ്ട്. പാലക്കാട് ബിജെപിയെ സിപിഎം സഹായിക്കും. പകരം ചേലക്കരയിൽ ബിജെപി സിപിഎമ്മിനെ സഹായിക്കുമെന്നും ഹസൻ പറഞ്ഞു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ
ഇ പി ജയരാജൻ മുറിവേറ്റ സിംഹം; യുഡിഎഫിലേക്ക് പരോക്ഷമായി ക്ഷണിച്ച് എംഎം ഹസൻ
അൻവർ നട്ടെല്ലോടെ മുന്നോട്ടുവന്നാൽ പിന്തുണ നൽകും; രാഷ്ട്രീയ പിന്തുണ പ്രഖ്യാപിച്ച് എംഎം ഹസൻ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി
