Wednesday, 11 November 2026 About Us · Contact Us

പാലക്കാട് അഞ്ച് പേരുടെ മരണത്തിനിടയാക്കിയ അപകടം; കാർ വന്നത് അമിത വേഗതയിൽ, വാഹനത്തിൽ മദ്യക്കുപ്പികളും

പാലക്കാട് കല്ലടിക്കോട് അയ്യപ്പൻകാവിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. പാലക്കാട് ഭാഗത്ത് നിന്നെത്തിയ കാറും എതിരെ വന്ന ചരക്ക് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കാർ ലോറിയുടെ അടിയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു കോങ്ങാട് സ്വദേശി കെകെ വിജേഷ്(35), വീണ്ടപ്പാറ സ്വദേശി രമേശ്(31), വെള്ളയന്തോട് സ്വദേശി വിഷ്ണു(30), കോങ്ങാട് മണിക്കശ്ശേരി സ്വദേശി മുഹമ്മദ് അഫ്‌സൽ(17), തച്ചമ്പാറ സ്വദേശി മഹേഷ് എന്നിവരാണ് മരിച്ചത്. അമിത വേഗതയിലാണ് കാർ വന്നതെന്ന് പോലീസ് പറയുന്നു തെറ്റായ ദിശയിലെത്തി കാർ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തതായും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കല്ലടിക്കോട് സിഐ എം ഷഹീർ പറഞ്ഞു. യാത്രികർ മദ്യപിച്ചിരുന്നോ എന്ന കാര്യവും പരിശോധിക്കും. അപകടത്തിൽപ്പെട്ട ലോറിയുടെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് കാർ ലോറിക്കടിയിൽ നിന്നും വലിച്ച് പുറത്തെടുത്തത്. കാർ വെട്ടിപ്പൊളിച്ചാണ് യാത്രികരെ പുരത്തെടുത്തത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

തെലങ്കാനയിൽ നിയന്ത്രണം വിട്ട കാർ തടാകത്തിലേക്ക് മറിഞ്ഞ് അഞ്ച് യുവാക്കൾ മരിച്ചു

തെലങ്കാനയിൽ നിയന്ത്രണം വിട്ട കാർ തടാകത്തിലേക്ക് മറിഞ്ഞ് അഞ്ച് യുവാക്കൾ മരിച്ചു

07 Dec 2024

അഞ്ച് മെഡിക്കൽ വിദ്യാർഥികളുടെ മരണം: അപകടത്തിന് കാരണം കനത്ത മഴയിൽ ഡ്രൈവരുടെ കാഴ്ച മങ്ങിയതെന്ന് നിഗമനം

03 Dec 2024
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

17 മണിക്കൂർ മുൻപ്
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

18 മണിക്കൂർ മുൻപ്
സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

18 മണിക്കൂർ മുൻപ്
ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

20 മണിക്കൂർ മുൻപ്