വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ ആരംഭിച്ചു; സോണിയയും രാഹുലും ഒപ്പം
വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ ആരംഭിച്ചു. നാമനിർദേശ പത്രിക സമർപ്പണം വലിയ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. കൽപ്പറ്റ ന്യൂ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് തുറന്ന വാഹനത്തിലാണ് പ്രിയങ്ക ഗാന്ധി റോഡ് ഷോ നടത്തുന്നത്. ആയിരങ്ങളാണ് പ്രിയങ്കയെ സ്വീകരിക്കാനായി അണിനിരന്നത് പ്രിയങ്കക്കൊപ്പം സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കെ സുധാകരനും കെ കുഞ്ഞാലിക്കുട്ടിയും റോഡ് ഷോയിൽ പങ്കെടുക്കുന്നുണ്ട്. വിവിധ ജില്ലകളിൽ നിന്നടക്കം നൂറുകണക്കിന് പ്രവർത്തകരാണ് കൽപ്പറ്റയിലേക്ക് എത്തിയിരിക്കുന്നത് സമാപന വേദിയിൽ പ്രിയങ്ക പ്രവർത്തകരെ അഭിസംബോധന ചെയ്യും. റോഡ് ഷോയ്ക്ക് ശേഷം ഉച്ചയോടെയാണ് പത്രിക സമർപ്പണം. അഞ്ച് സെറ്റ് പത്രികയാണ് പ്രിയങ്ക ഗാന്ധി തയ്യാറാക്കിയിരിക്കുന്നത്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ
