രാഷ്ട്രീയ ഗോദയിൽ വിജയ്; തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന് വിഴുപ്പുറത്ത്
തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ശക്തിയാകാനൊരുങ്ങി നടൻ വിജയ്. സൂപ്പർ താരത്തിന്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന് നടക്കും. വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയിലാണ് സമ്മേളനം നടക്കുന്നത് 85 ഏക്കറിൽ തയ്യാറാക്കിയ പ്രത്യേക വേദിയിലാണ് സമ്മേളനം. വൈകുന്നേരം നാല് മണിക്ക് യോഗം ആരംഭിക്കും. പാർട്ടിയുടെ പ്രത്യയശാസ്ത്രവും നയങ്ങളും വിജയ് യോഗത്തിൽ അറിയിക്കും. 100 അടി ഉയരമുള്ള കൊടിമരത്തിൽ പാർട്ടി പതാകയും വിജയ് ഉയർത്തും ഫെബ്രുവരിയിലാണ് വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. ഓഗസ്റ്റിൽ പാർട്ടി പതാകയും ഗാനവും അവതരിപ്പിച്ചു. തമിഴക വെട്രി കഴകത്തെ രജിസ്റ്റേർഡ് രാഷ്ട്രീയ പാർട്ടിയായി തെരഞ്ഞെടുപ്പ് കമ്മീഷനും അംഗീകരിച്ചിട്ടുണ്ട്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഒരു സഹോദരനെ പോലെ എന്നും കൂടെയുണ്ടാകും; തമിഴ്‌നാട്ടിലെ സ്ത്രീകൾക്ക് തുറന്ന കത്തുമായി വിജയ്

ചില വ്യക്തികൾക്ക് അംബേദ്കർ എന്ന പേരിനോട് അലർജിയുണ്ടാകാം; അമിത് ഷായെ വിമർശിച്ച് വിജയ്

ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ 2026ൽ തമിഴ്‌നാട്ടിൽ അധികാരത്തിലെത്തും: വിജയ്

അച്ഛൻ നിർത്തിയിടത്തു നിന്ന് ആരംഭിക്കാൻ മകൻ; വിജയുടെ മകൻ ജേസൺ സഞ്ജയ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ എത്തി

തരംഗമായി ടിവികെയുടെ പ്രഥമ സമ്മേളനം; ആയിരങ്ങൾ പങ്കെടുക്കുന്നു, വിജയ് പതാക ഉയർത്തി
