Wednesday, 11 November 2026 About Us · Contact Us

ലഹളയുണ്ടാക്കാൻ ഗൂഢാലോചന; തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയെന്ന് പോലീസ് എഫ്‌ഐആർ

തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയെന്ന് പോലീസിന്റെ എഫ്‌ഐആറിൽ പരാമർശം. ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ വ്രണപ്പെടുത്തി ലഹളയുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് പ്രധാന പരാമർശം. അതേസമയം കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല മലപ്പുറം സൈബർ പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ ചിത്തരഞ്ജനാണ് പരാതിക്കാരൻ. പരാതിയുടെ ഉറവിടം ഉന്നത ഉദ്യോഗസ്ഥരുടെ കത്തുകളാണെന്നും എഫ്‌ഐആറിലുണ്ട്. വിവാദങ്ങൾക്കൊടുവിലാണ് പോലീസ് കേസെടുത്തത് അന്വേഷണം നിലച്ചെന്ന വ്യാപക വിമർശനങ്ങൾക്കിടെയാണ് അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥനെ പരാതിക്കാരനാക്കി കേസെടുത്തത്. എഡിജിപിയുടെ റിപ്പോർട്ടിൽ കേസെടുത്താൽ തിരുവമ്പാടി ദേവസ്വം പ്രതിയാകും. ഇതൊഴിവാക്കാൻ കൂടിയാണ് ഇത്തരത്തിലൊരു നീക്കം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പൂരം കലക്കാൻ തിരുവമ്പാടി ദേവസ്വം ഗൂഢാലോചന നടത്തി, ലക്ഷ്യം തെരഞ്ഞെടുപ്പ്: എഡിജിപിയുടെ റിപ്പോർട്ട് പുറത്ത്

23 Dec 2024

ആന എഴുന്നള്ളിപ്പ് ഹൈക്കോടതി നിർദേശപ്രകാരം ആയാല്‍ പൂരം പ്രതിസന്ധിയിലാകുമെന്ന് തിരുവമ്പാടി ദേവസ്വം

15 Nov 2024

പൂരം കലക്കലില്‍ വീണ്ടും ഉരുണ്ട് പിണറായി; കലങ്ങിയില്ല അല്‍പ്പം വൈകിയെന്ന് മാത്രം

28 Oct 2024

തൃശ്ശൂർ പൂരം കലക്കൽ: മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണത്തെ ഭയക്കുന്നത് എന്തിനാണെന്ന് മുരളീധരൻ

28 Oct 2024

സുരേഷ് ഗോപിയെ രക്ഷകന്റെ വേഷം കെട്ടിച്ച് മുഖ്യമന്ത്രിയുടെ അറിവോടെ പൂരം കലക്കിയെന്ന് സതീശൻ

27 Oct 2024

പൂരം കലക്കൽ: എഡിജിപിയുടെ വീഴ്ചയടക്കം സമഗ്രമായി അന്വേഷിക്കുമെന്ന് സർക്കാർ

25 Oct 2024