Wednesday, 11 November 2026 About Us · Contact Us

പൂരം കലക്കാൻ തിരുവമ്പാടി ദേവസ്വം ഗൂഢാലോചന നടത്തി, ലക്ഷ്യം തെരഞ്ഞെടുപ്പ്: എഡിജിപിയുടെ റിപ്പോർട്ട് പുറത്ത്

തൃശ്ശൂർ പൂരം കലക്കലിൽ തിരുവമ്പാടി ദേവസ്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എഡിജിപി എംആർ അജിത് കുമാറിന്റെ റിപ്പോർട്ട്. ദേവസ്വത്തിലെ ചിലർ ഗൂഢാലോചന നടത്തി. ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പൂരനാളിൽ ബോധപൂർവം കുഴപ്പമുണ്ടാക്കിയതാണെന്നും റിപ്പോർട്ടിൽ പറയുന്നു റിപ്പോർട്ടിൽ തിരുവമ്പാടി ദേവസ്വത്തിനെതിരെ ഗുരുതര പരാമർശങ്ങളുണ്ട്. പൂരം കലക്കാൻ ദേവസ്വത്തിലെ ചിലർ ഗൂഢാലോചന നടത്തി. നിയമപരമായി സാധ്യമാകാത്ത കാര്യങ്ങൾ ദേവസ്വം ആവശ്യപ്പെട്ടു കൊണ്ടിരുന്നു. അവലോകന യോഗങ്ങളിലടക്കം ഈ ആവശ്യങ്ങൾ ദേവസ്വം മുന്നോട്ടുവെച്ചു അതേസമയം തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ശ്രമിച്ചത് ഏത് രാഷ്ട്രീയ പാർട്ടിയാണെന്ന് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല. എന്നാൽ ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്, ആർഎസ്എസ് നേതാവ് എന്നിവരുടെ പേരുകൾ റിപ്പോർട്ടിൽ പറയുന്നുണ്ട്. പോലീസ് നിയമപരമായാണ് പ്രവർത്തിച്ചത്. കമ്മീഷണർ അങ്കിത് അശോകിന്റെ പ്രവർത്തനത്തോടുള്ള നീരസം ചില പോലീസ് ഉദ്യോഗസ്ഥർ ഉപയോഗപ്പെടുത്തിയെന്നും റിപ്പോർട്ടിലുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

‘രക്ഷാപ്രവർത്തന’ക്കേസ് അട്ടിമറിക്കാൻ ശ്രമം; എഡിജിപി എം.ആർ അജിത് കുമാറിനെതിരെ കടുത്ത നടപടിക്ക് സാധ്യത, ഉടൻ സസ്‌പെൻഡ് ചെയ്തേക്കും

‘രക്ഷാപ്രവർത്തന’ക്കേസ് അട്ടിമറിക്കാൻ ശ്രമം; എഡിജിപി എം.ആർ അജിത് കുമാറിനെതിരെ കടുത്ത നടപടിക്ക് സാധ്യത, ഉടൻ സസ്‌പെൻഡ് ചെയ്തേക്കും

11 Jul 2026

അനധികൃത സ്വത്ത് സമ്പാദന കേസ്: എഡിജിപി അജിത് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തു

04 Dec 2024

ആന എഴുന്നള്ളിപ്പ് ഹൈക്കോടതി നിർദേശപ്രകാരം ആയാല്‍ പൂരം പ്രതിസന്ധിയിലാകുമെന്ന് തിരുവമ്പാടി ദേവസ്വം

15 Nov 2024

പൂരം കലക്കലില്‍ വീണ്ടും ഉരുണ്ട് പിണറായി; കലങ്ങിയില്ല അല്‍പ്പം വൈകിയെന്ന് മാത്രം

28 Oct 2024

തൃശ്ശൂർ പൂരം കലക്കൽ: മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണത്തെ ഭയക്കുന്നത് എന്തിനാണെന്ന് മുരളീധരൻ

28 Oct 2024

ലഹളയുണ്ടാക്കാൻ ഗൂഢാലോചന; തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയെന്ന് പോലീസ് എഫ്‌ഐആർ

28 Oct 2024