സാദിഖലി തങ്ങളെ ആക്രമിക്കാമെന്ന് കരുതേണ്ട; ഉമർ ഫൈസിയെ സമസ്ത പുറത്താക്കണമെന്ന് കെഎം ഷാജി
സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. പാണക്കാട് സാദിഖലി തങ്ങളെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാമെന്ന് ആരും കരുതേണ്ട. ഉമർ ഫൈസിയെ സമസ്തയിൽ നിന്ന് പുറത്താക്കണമെന്നും കെഎം ഷാജി പറഞ്ഞു. സാദിഖലി തങ്ങളെ ആക്ഷേപിക്കുന്നത് ശരിയല്ല. സിപിഎം നല്ലതാണെന്ന് തോന്നുന്നവർക്ക് അങ്ങോട്ട് പോകാം. സമുദായത്തെ അവിടേക്ക് കൊണ്ടുപോകാമെന്ന് കരുതേണ്ട. സിപിഎമ്മിൽ ആർഎസ്എസ് സ്ലീപ്പിംഗ് സെൽ എന്ന പോലെ സമുദായത്തിൽ സിപിഎമ്മിന്റെ സ്ലീപ്പിംഗ് സെൽ പ്രവർത്തിക്കുന്നുണ്ട് അതിനെ വലിച്ച് താഴെയിടും. ജിഫ്രി തങ്ങളെ ആക്ഷേപിച്ച ലീഗുകാരനെതിരെ പാണക്കാട് തങ്ങൾ ഉടൻ നടപടിയെടുത്തിരുന്നു. ആ മര്യാദ തിരിച്ചും വേണം. അധികകാലം ആക്ഷേപങ്ങൾ കേട്ടു കൊണ്ടിരിക്കാൻ ആകില്ലെന്നും കെഎം ഷാജി ഫറഞ്ഞു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വീര്യം കുറഞ്ഞ മദ്യം: ലീഗിന് വിയോജിപ്പുണ്ടായിരുന്നു; എന്നാൽ മന്ത്രിസഭാ തീരുമാനത്തിനൊപ്പം നിന്നു: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ആക്ഷേപങ്ങൾ തള്ളി മന്ത്രി കെ.എം ഷാജി

അർധ സംഘിയായ പിണറായിയുടെ സർട്ടിഫിക്കറ്റ് ലീഗിനും സാദിഖലി തങ്ങൾക്കും വേണ്ട: കെ എം ഷാജി

മുഖ്യമന്ത്രിയുടെ ഗുഡ് ബുക്കിലുള്ള ആൾ സമീപിച്ചു; ഒത്തുതീർപ്പായിരുന്നു ലക്ഷ്യമെന്ന് കെ എം ഷാജി

പ്ലസ് ടു കോഴക്കോട്: കെ എം ഷാജിക്കെതിരായ അപ്പീൽ സുപ്രീം കോടതി തള്ളി

ബിജെപിയും ആർഎസ്എസും ആകാതെ സംഘിയാകാമെന്ന് പിണറായി തെളിയിച്ചു: കെ എം ഷാജി
