Wednesday, 11 November 2026 About Us · Contact Us

സഹപ്രവർത്തകനെ അവഹേളിച്ച് കൊണ്ടല്ല വ്യക്തിവിരോധം കാണിക്കേണ്ടത്: നേതൃത്വത്തിനെതിരെ സന്ദീപ് വാര്യർ

ബിജെപിയുടെ പ്രചാരണത്തിൽ പങ്കെടുക്കില്ലെന്ന് ആവർത്തിച്ച് സന്ദീപ് വാര്യർ. പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിൽ ക്രിയാത്മക നിർദേശം നേതൃത്വത്തിൽ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. പോസിറ്റീവായ ഒരു നടപടിയും ഉണ്ടായതായി കാണുന്നില്ല. സംഘടനയിൽ ഒരാൾ കയറി വരുന്നതിന് വലിയ തപസ്യയുണ്ട്. അത് റദ്ദ് ചെയ്യുന്ന പ്രസ്താവനകൾ വരുമ്പോൾ വലിയ സങ്കടമുണ്ടെന്നും സന്ദീപ് വാര്യർ പറഞ്ഞു ഒരാൾ പുറത്തുപോകുന്നത് അതീവ ദുഃഖകരമാണ്. ആളുകളെ ചേർത്ത് നിർത്താനാണ് നേതൃത്വം ശ്രമിക്കേണ്ടത്. താൻ പരാതി ഉന്നയിച്ച ആളാണ്. കാര്യങ്ങൾ മനസ്സിലാക്കി തിരിച്ചു വരണമെന്ന് പറയുമ്പോൾ തന്റെ ഭാഗത്ത് തെറ്റുണ്ട് എന്ന ദുസൂചനയുണ്ട്. ഈ പ്രശ്‌നം ആദ്യം അഞ്ച് ദിവസം ലോകത്ത് ആരോടും പറയാതെ ഇരുന്നത് പാർട്ടിയിലുള്ള അചഞ്ചലമായ വിശ്വാസം കൊണ്ടാണ് ആയിരക്കണക്കിന് പ്രവർത്തകരുടെ മുന്നിൽ വെച്ച് സഹപ്രവർത്തകനെ അവഹേളിച്ച് കൊണ്ടല്ല വ്യക്തിവിരോധം കാണിക്കേണ്ടത്. ഉപാധ്യക്ഷനായ രഘുനാഥനെ പറഞ്ഞ് ബോധ്യപ്പെടുത്തുകയാണ് സംസ്ഥാന പ്രസിഡന്റ് ചെയ്യേണ്ടതെന്നും സന്ദീപ് വാര്യർ പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ക്രിസ്മസ് ആഘോഷം തടഞ്ഞ വിഎച്ച്പി നടപടിയിൽ ബിജെപി നേതൃത്വത്തിനും പങ്കുണ്ട്: സന്ദീപ് വാര്യർ

ക്രിസ്മസ് ആഘോഷം തടഞ്ഞ വിഎച്ച്പി നടപടിയിൽ ബിജെപി നേതൃത്വത്തിനും പങ്കുണ്ട്: സന്ദീപ് വാര്യർ

23 Dec 2024

കോൺഗ്രസ് ജനാധിപത്യത്തിന്റെ സുരക്ഷാ മതിൽ; എകെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി സന്ദീപ് വാര്യർ

05 Dec 2024

ഭരണഘടനയെ അവഹേളിക്കുന്നതിൽ സിപിഎം, ബിജെപി നേതാക്കൾക്ക് ഒരേ സ്വരം: സന്ദീപ് വാര്യർ

29 Nov 2024

പാലക്കാട് നഗരസഭയിൽ ഓപറേഷൻ കമല നടത്താനില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ചർച്ച നടത്തി സന്ദീപ് വാര്യർ

27 Nov 2024

രാജി സന്നദ്ധത അറിയിക്കുകയല്ല, രാജിവെച്ച് പോകുകയാണ് വേണ്ടത്; കെ സുരേന്ദ്രൻ നാടകം കളിക്കുന്നുവെന്ന് സന്ദീപ് വാര്യർ

25 Nov 2024

പഴയ സഹപ്രവര്‍ത്തകര്‍ കരയുമ്പോള്‍ സന്ദീപ് ചിരിക്കുകയാണ് പുതിയ സഹപ്രവര്‍ത്തകര്‍ക്കൊപ്പം

23 Nov 2024