വിവാഹാഭ്യർഥന നിരസിച്ച വീട്ടമ്മയെ കുത്തിക്കൊല്ലാൻ ശ്രമം; യുവതിയുടെ കഴുത്തിന് മുറിവേറ്റു
വിവാഹഭ്യർഥന നിരസിച്ചതിനെ തുടർന്ന് വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം. കോഴിക്കോട് അത്തോളിയിലാണ് സംഭവം. അത്തോളി സഹകരണ ആശുപത്രിക്ക് സമീപം മഠത്തിൽ കണ്ടിയിൽ വാടകയ്ക്ക് താമസിക്കുന്ന പേരാമ്പ്ര സ്വദേശിയായ വീട്ടമ്മക്ക് നേരെയാണ് ആക്രമണം കൊടക്കല്ലിൽ പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന മഷൂദാണ്(33) വീട്ടമ്മയെ ആക്രമിച്ചത്. ജോലി ചെയ്യുന്ന കടയിൽ നിന്നും മടങ്ങും വഴി വീടിന് സമീപത്ത് വെച്ചാണ് ആക്രമണമുണ്ടായത് കഴുത്തിന് മുറിവേറ്റ യുവതി മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവതി അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ
അകാലി ദൾ നേതാവ് സുഖ്ബീർ സിംഗ് ബാദലിന് നേരെ വെടിവെപ്പ്; സംഭവം സുവർണ ക്ഷേത്രത്തിൽ വെച്ച്
ഏലൂരിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ
വർക്കലയിൽ മത്സ്യത്തൊഴിലാളികളെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസ്; നാല് പേർ പിടിയിൽ
അയർലാൻഡിൽ ഭാര്യയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; മലയാളി യുവാവ് അറസ്റ്റിൽ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി
