Wednesday, 11 November 2026 About Us · Contact Us

വയനാടിനുള്ള ദുരന്തസഹായം വൈകിപ്പിച്ച് കേന്ദ്രം കേരളത്തെ വെല്ലുവിളിക്കുന്നു: മന്ത്രി കെ രാജൻ

വയനാടിനുള്ള ദുരന്ത സഹായത്തിൽ കേന്ദ്രം കേരളത്തെ വെല്ലുവിളിക്കുകയാണെന്ന് റവന്യു മന്ത്രി കെ രാജൻ. കേന്ദ്രത്തിന്റെ ദുരന്തസഹായം ഇനിയും വൈകും. കേരളത്തിന് പ്രത്യേക ഫണ്ട് എപ്പോൾ ലഭ്യമാക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. ലെവൽ 3 ദുരന്തവിഭാഗത്തിൽ ഉൾപ്പെടുത്തുമോ എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. ദുരന്തസഹായം വൈകിപ്പിച്ച് കേന്ദ്രം കേരളത്തെ വെല്ലുവിളിക്കുകയാണ്. കേരളം ആവശ്യപ്പെട്ട കാര്യങ്ങൾക്ക് കൃത്യമായ മറുപടി പോലും കേന്ദ്രം നൽകിയില്ല. എസ് ഡി ആർ എഫിൽ തുകയുണ്ടെന്ന കേന്ദ്രത്തിന്റെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. കേന്ദ്രത്തിന്റെ നിലപാട് അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു വയനാടിനോടുള്ള അവഗണന ശരിയല്ലെന്ന് ഡൽഹിയിലെ കേരളാ സർക്കാരിന്റെ പ്രതിനിധി കെവി തോമസും പ്രതികരിച്ചു. കേന്ദ്രത്തിന്റെ നടപടി രാജ്യത്തോടുള്ള വെല്ലുവിളിയാണ്. മറ്റ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം ദുരിതാശ്വാസം നൽകുന്നുണ്ട്. കേന്ദ്രത്തിന്റെ അവഗണനക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്നും കെവി തോമസ് പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചൂരല്‍മല – മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ എല്ലാ പരാതികളും കേള്‍ക്കും: മന്ത്രി കെ രാജൻ

02 Jan 2025

വയനാട് ദുരന്തം: കേരളത്തിന്റെ ഒരു ആവശ്യം മാത്രമാണ് കേന്ദ്രം അഗീകരിച്ചതെന്ന് മന്ത്രി കെ രാജൻ

31 Dec 2024

വയനാട് പുനരധിവാസം: പുറത്തുവിട്ട പട്ടിക അന്തിമമല്ല; പരാതി നൽകാൻ 15 ദിവസം സമയമുണ്ടെന്ന് മന്ത്രി കെ രാജൻ

21 Dec 2024

വയനാട് ഉരുൾപൊട്ടൽ: പുനരധിവാസ പട്ടികയിൽ വ്യാപക പിഴവ്, നിരവധി പേർ പട്ടികയിൽ ഇല്ല

21 Dec 2024

എയര്‍ലിഫ്റ്റ് സഹായം: അത് ബില്ല് ചെയ്തതാണ്; ആ പണം കേന്ദ്രത്തിന് അടയ്‌ക്കേണ്ടതില്ലെന്ന് വി മുരളീധരന്‍

14 Dec 2024

കേന്ദ്രത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനമെന്ന് മന്ത്രി കെ രാജൻ; കോടതിയെ ബോധ്യപ്പെടുത്തും

14 Dec 2024