Wednesday, 11 November 2026 About Us · Contact Us

കേന്ദ്രത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനമെന്ന് മന്ത്രി കെ രാജൻ; കോടതിയെ ബോധ്യപ്പെടുത്തും

രക്ഷാപ്രവർത്തനത്തിന് ചെലവായ തുക ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ കത്തയച്ചതിനെതിരെ മന്ത്രി കെ രാജൻ. കേന്ദ്രത്തിന്റെത് ജനാധിപത്യ വിരുദ്ധ സമീപനമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര ദുരന്ത നിവാരണ നിധിയിലായിരുന്നു കേന്ദ്രം തുക വകയിരുത്തേണ്ടത്. കേന്ദ്രം പണം ആവശ്യപ്പെട്ടത് കോടതിയെ ബോധ്യപ്പെടുത്തുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ദുരന്ത മേഖലയിൽ നൽകണ്ടേ പണം നൽകാതെയാണ് ചെയ്ത സാഹയത്തിന് പണം ചോദിക്കുന്നതെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. കേന്ദ്രത്തിന് മറുപടി കത്ത് നൽകുമെന്ന് പണം നൽകാൻ കഴിയാത്തതിന്റെ സാഹചര്യം വ്യക്തമാക്കുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുതെന്ന് കെ വി തോമസ് പറഞ്ഞു. സേവനം ചെയ്തതിന് കാശു വാങ്ങുന്നത് എന്തിനാണെന്ന് കെ വി തോമസ് ചോദിച്ചു. കേരളത്തിലെ ജനങ്ങളോട് കാണിക്കുന്ന വഞ്ചനയാണിത്. കേരളത്തിനോട് കേന്ദ്രത്തിന്റേത് നെഗറ്റീവായ സമീപനം. കേരളത്തിനോടുള്ള ഈ സമീപനം രാഷ്ട്രീയ കാരണമെന്ന് കെ വി തോമസ് പറഞ്ഞു. തുക ആവശ്യപ്പെട്ടത് കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നു. തമിഴ്‌നാട്ടിനും,ആന്ധ്രപ്രദേശിനും നിമിഷങ്ങൾക്കകം സഹായം നൽകിയെന്നും കെവി തോമസ് പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചൂരല്‍മല – മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ എല്ലാ പരാതികളും കേള്‍ക്കും: മന്ത്രി കെ രാജൻ

02 Jan 2025

വയനാട് ദുരന്തം: കേരളത്തിന്റെ ഒരു ആവശ്യം മാത്രമാണ് കേന്ദ്രം അഗീകരിച്ചതെന്ന് മന്ത്രി കെ രാജൻ

31 Dec 2024

വയനാട് പുനരധിവാസം: പുറത്തുവിട്ട പട്ടിക അന്തിമമല്ല; പരാതി നൽകാൻ 15 ദിവസം സമയമുണ്ടെന്ന് മന്ത്രി കെ രാജൻ

21 Dec 2024

വയനാട് പുനരധിവാസം: കർണാടകയുടെ പിന്തുണ സ്‌നേഹപൂർവം ആവശ്യപ്പെടുമെന്ന് റവന്യു മന്ത്രി

11 Dec 2024

വയനാടിനുള്ള ദുരന്തസഹായം വൈകിപ്പിച്ച് കേന്ദ്രം കേരളത്തെ വെല്ലുവിളിക്കുന്നു: മന്ത്രി കെ രാജൻ

15 Nov 2024

ഐഎഎസ് ഉദ്യോഗസ്ഥരെ അഴിച്ചവിടാൻ ഉദ്ദേശിക്കുന്നില്ല; മുഖ്യമന്ത്രി കർശന തീരുമാനമെടുക്കുമെന്ന് റവന്യു മന്ത്രി

11 Nov 2024