പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് വെറും 10 മിനിറ്റ്; റോപ് വേ യാഥാർഥ്യമാകുന്നു
തിരുവനന്തപുരം: ഏറെക്കാലമായുള്ള അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ശബരിമല സന്നിധാനത്തേക്ക് റോപ് വേ പദ്ധതി നടപ്പാവുന്നു. ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ ഇടപെടലുകൾക്ക് ഒടുവിൽ വനം വകുപ്പിന്റെ തർക്കങ്ങൾ ഉള്‍പ്പെടെ പരിഹരിച്ചുകൊണ്ടും ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം റവന്യു ഭൂമി നൽകിയുമാണ് സര്‍ക്കാര്‍ ശബരിമലയില്‍ റോപ് വേ പദ്ധതി യാഥാർഥ്യമാക്കുന്നത്. ഹിൽടോപ്പിൽ നിന്ന് സന്നിധാനം പൊലീസ് ബാരക്കിനടുത്തേക്ക് ബിഒടി വ്യവസ്ഥയിൽ നിർമിക്കുന്ന റോപ്വേക്ക് ഈ തീർഥാടനകാലത്തു തന്നെ തറക്കല്ലിടുമെന്ന് ദേവസ്വം മന്ത്രി പ്രഖ്യാപിച്ചിരുന്നു. 2.7 കിലോമീറ്ററാണ് റൊപ് വേയുടെ നീളം. നിർമാണം പൂർത്തിയാവുന്നതൊടെ 10 മിനിറ്റിൽ പമ്പയിൽ നിന്ന് സന്നിധാനത്തെത്താം. സാധന സാമഗ്രികൾ എളുപ്പത്തിലും ചെലവ് കുറച്ചും സന്നിധാനത്തെത്തിക്കാനും അടിയന്തര സാഹചര്യത്തിൽ രോഗികളെ കൊണ്ടുവരുന്നതിന് ആംബുലൻസായി ഉപയോഗിക്കുന്നതും ആലോചനയിലുണ്ട്. ശബരിമലയിൽ ഏറ്റെടുക്കുന്ന വന ഭൂമിക്ക് പകരം റവന്യൂ ഭൂമി നൽകുന്നതിനുള്ള നിര്‍ണായക ഉത്തരവ് ഇന്നലെ പുറത്തിറക്കി ഇതനുസരിച്ച് റോപ്പ്വേ പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരുന്ന 4.5336 ഹെക്റ്റർ വനഭൂമിക്ക് പകരം പരിഹാര വനവത്കരണത്തിനായി കൊല്ലം ജില്ലയിൽ പുനലൂർ താലൂക്കിൽ കുളത്തൂപ്പുഴ വില്ലേജിൽപ്പെട്ട 4.5336 ഹെക്റ്റർ ഭൂമിയുടെ ഉടമസ്ഥാവകാശം സംസ്ഥാന വനം വകുപ്പിന്റെ പേരിൽ പോക്കുവരവ് ചെയ്ത് നൽകുന്നതിനായിട്ടുള്ള ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്. കൊല്ലം ജില്ലാ കലക്റ്റർ ഇക്കാര്യത്തിൽ ആവശ്യമായ തുടർനടപടികൾ അടിയന്തിരമായി സ്വീകരിക്കേണ്ടതാണന്നും ഉത്തരവിൽ പറയുന്നു
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ
തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടു; 25ന് വൈകിട്ട് ശബരിമല സന്നിധാനത്ത്
ദിലീപിനെ കടത്തിവിട്ടത് ദേവസ്വം ഗാർഡുമാർ, പൊലീസല്ല; വിഐപി പരിഗണനയിൽ ഹൈക്കോടതിയിൽ റിപ്പോർട്ട്
ശബരിമലയിലെ ദിലീപിന്റെ വി ഐ പി ദര്‍ശനം: വിജിലന്‍സ് റിപോര്‍ട്ട് സമര്‍പ്പിച്ചു
ശബരിമല തീർഥാടനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി; പ്രഥമ പരിഗണന തീർഥാടകരുടെ സുരക്ഷ: മന്ത്രി വിഎൻ വാസവൻ
കിടിലന്‍ ഫിറോസ് ശബരിമലയില്‍; കമന്റ് ബോക്സില്‍ പൊങ്കാലയും അനുമോദനവും
