Wednesday, 11 November 2026 About Us · Contact Us

മുനമ്പത്തുള്ള പാവപ്പെട്ട ജനങ്ങളെ സർക്കാർ സംരക്ഷിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ

മുനമ്പത്തുള്ള പാവപ്പെട്ട ജനങ്ങളെ സർക്കാർ സംരക്ഷിക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ. നിയമവശങ്ങൾ ഇന്ന് പരിശോധിക്കും. നിരവധി നിയമപ്രശ്‌നങ്ങൾ ഉണ്ട്. ഏത് രീതിയിലാണ് അവിടത്തെ താമസക്കാരെ സംരക്ഷിക്കാൻ കഴിയുക എന്നുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാം പരിശോധിക്കപ്പെടണം. നിലവിൽ അവിടെ താമസിക്കുന്നവരെ സർക്കാർ സംരക്ഷിക്കും. പാവപ്പെട്ട ജനങ്ങളെ സംരക്ഷിക്കും. ഇവിടെ കുടിയേറ്റക്കാരുമുണ്ടെന്നും അവരെക്കുറിച്ച് പിന്നീട് സംസാരിക്കാമെന്നും മന്ത്രി പറഞ്ഞു. മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ ആയിരുന്നു അന്ന് ഫാറൂഖ് കോളേജും അതിന്റെ സംവിധാനങ്ങളും. ഇത്രയും വലിയ ചതിക്ക് കാരണവും അവരാണെന്നും മന്ത്രി പറഞ്ഞു നിലവിൽ അവിടുത്തെ ജനങ്ങൾ വലിയ ചതിയിൽപ്പെട്ടിരിക്കുകയാണ്. നിയമവശങ്ങൾ പരിശോധിച്ച് അവരെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി വി അബ്ദുറഹിമാൻ വ്യക്തമാക്കി. വഖഫ് ഭൂമി അന്യാധീനപ്പെടാൻ കാരണം ഫാറൂഖ് കോളേജെന്ന ആരോപണവുമായി നേരത്തെ വഖഫ് സംരക്ഷണ സമിതി നേരത്തെ രംഗത്തെത്തിയിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മുനമ്പത്തേത് വഖഫ് ഭൂമി തന്നെ; കയ്യേറ്റക്കാര്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ സമുദായ ശത്രുക്കള്‍

മുനമ്പത്തേത് വഖഫ് ഭൂമി തന്നെ; കയ്യേറ്റക്കാര്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ സമുദായ ശത്രുക്കള്‍

10 Jan 2025

മുനമ്പത്ത് രേഖകളുള്ള ഒരാളെപ്പോലും കുടിയൊഴിപ്പിക്കില്ല; ഉറപ്പു നൽകി മുഖ്യമന്ത്രി

23 Nov 2024

മുനമ്പം വഖഫ് ഭൂമി തർക്കം: സമവായ ശ്രമവുമായി ലീഗ് നേതാക്കൾ വരാപ്പുഴ അതിരൂപത ആസ്ഥാനത്ത്

18 Nov 2024

മുനമ്പം വിഷയത്തിന്റെ ചരിത്രത്തിലേക്ക് പോയാൽ ബുദ്ധിമുട്ടുക ഇടതുപക്ഷം: കുഞ്ഞാലിക്കുട്ടി

15 Nov 2024

മുനമ്പം വിഷയത്തിൽ സർക്കാർ മുൻകൈ എടുക്കണം; ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന് മുനീർ

15 Nov 2024

മുനമ്പത്ത് നോട്ടീസ് അയച്ചത് ടികെ ഹംസ ചെയർമാൻ ആയിരുന്ന കാലത്ത്: പാണക്കാട് റഷീദലി തങ്ങൾ

14 Nov 2024