ഇപി ജയരാജന്റെ ആത്മകഥാ വിവാദം; പബ്ലിക്കേഷൻസ് മേധാവിയെ ഡിസി ബുക്‌സ് സസ്‌പെൻഡ് ചെയ്തു
സിപിഎം നേതാവ് ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ ഡിസി ബുക്‌സിൽ നടപടി. പബ്ലിക്കേഷൻസ് വിഭാഗം മേധാവി എവി ശ്രീകുമാറിനെ ഡിസി ബുക്‌സ് സസ്‌പെൻഡ് ചെയ്തു. ജയരാജന്റെ പരാതിയിൽ പ്രസാധക സ്ഥാപനത്തിന്റെ ഉടമ രവി ഡിസിയിൽ നിന്ന് പോലീസ് മൊഴിയെടുത്തതിന് പിന്നാലെയാണ് നടപടി ഇപി ജയരാജന്റെ ആത്മകഥയുടെ ചുമതലയുണ്ടായിരുന്ന ആളായിരുന്നു എ വി ശ്രീകുമാർ. ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമാണ് സസ്‌പെൻഷൻ എന്നാണ് സൂചന. ഇന്നലെയാണ് പോലീസ് രവി ഡിസിയുടെ മൊഴിയെടുത്തത് നടപടിക്രമങ്ങൾ പാലിച്ചേ തങ്ങൾ പുസ്തകം പ്രസിദ്ധീകരിക്കാറുള്ളുവെന്നും അന്വേഷണം നടക്കുന്ന ഘട്ടത്തിൽ അഭിപ്രായ പ്രകടനം അനുചിതമാണെന്നും ഡിസി ബുക്‌സ് ഇന്നലെ കുറിപ്പ് ഇറക്കിയിരുന്നു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin