Wednesday, 11 November 2026 About Us · Contact Us

നടൻ സിദ്ധിഖിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി; മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കും

തിരുവനന്തപുരം: യുവനടിയുടെ പരാതിയിൽ നടൻ സിദ്ധിഖ് അറസ്റ്റിൽ. വൈദ്യ പരിശോധനക്ക് ശേഷം മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാവും. തിരുവനന്തപുരം കൻ്റോൺമെൻ്റ് സ്റ്റേഷനിൽ വിളിച്ച് വരുത്തിയ ശേഷമാണ് സിദ്ധിഖിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സുപ്രീം കോടതി സിദ്ധിഖിന് നേരത്തെ ജാമ്യം നൽകിയിരുന്നു. ഇത്തരത്തിൽ ജാമ്യവ്യവസ്ഥയുടെ ഭാ​ഗമായാണ് സിദ്ദിഖ് സ്റ്റേഷനിൽ ഹാജരായത്. കഴിഞ്ഞ മാസമാണ് യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ സിദ്ധിഖിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. കേസിൽ ഇര പരാതി നല്കാൻ എട്ടു കൊല്ലമെടുത്തു എന്നത് കൂടി കണക്കിലെടുത്താണ് കോടതി സിദ്ധിഖിന് ജാമ്യം അനുവദിച്ചത്. വിചാരണ കോടതിയിൽ പാസ്പോർട്ട് സമർപ്പിക്കണമെന്നും കേസിൽ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി സിദ്ദിഖിന് നിർദ്ദേശം നൽകിയിരുന്നു. കേസിൽ സിദ്ധിഖ് കോടതിയെ അറിയിച്ചത് പ്രകാരം പരാതിക്കാരിയുടെ മൊഴി മാത്രമാണ് കേസിൽ തെളിവെന്നും പ്രശ്നങ്ങളുടെ മൂല കാരണം മലയാള സിനിമയിലെ ചേരിപ്പോരാണെന്നുമാണ് സിദ്ധിഖ് കോടതിയെ അറിയിച്ചത്. 2016-ലാണ് കേസിനാസ്പദമായ സംഭവം സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വിളിച്ചുവരുത്തിതന്നെ പീഡിപ്പിച്ചുവെന്നായിരുന്നു യുവനടിയുടെ പരാതി. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിട്ടതിന് പിന്നാലെയെത്തിയ ആരോപണത്തിൽ മ്യൂസിയം പോലീസാണ് കേസെടുത്തത്. തുടർന്ന് സിദ്ധിഖിനെ അറസ്റ്റ് ചെയ്യാതെ പോലീസ് തന്നെ വൈകിക്കുകയായിരുന്നു. പിന്നീട് ലുക്കൌട്ട് നോട്ടീസും നടനെതിരെ പുറപ്പെടുവിച്ചിരുന്നു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് സിദ്ധിഖ് കേസിൽ സുപ്രീംകോടതിയെ മുൻകൂർ ജാമ്യത്തിന് സമീപിച്ചത്. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങുന്ന ബെഞ്ചാണ് സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച്. ജാമ്യം അനുവദിച്ചത്. മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ മുകൾ റോത്തഗിയായിരുന്നു സിദ്ദിഖിനായി ഹാജരായത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

17 മണിക്കൂർ മുൻപ്
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

17 മണിക്കൂർ മുൻപ്
സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

17 മണിക്കൂർ മുൻപ്
ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

19 മണിക്കൂർ മുൻപ്
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

19 മണിക്കൂർ മുൻപ്
മട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ

മട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ

21 മണിക്കൂർ മുൻപ്