Wednesday, 11 November 2026 About Us · Contact Us

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി യുവാവിനെ കാട്ടാന ചവിട്ടികൊന്നു

കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. ഉരുളന്‍തണ്ണി കണാച്ചേരിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. കോടിയാട്ട് എല്‍ദോസാണ് മരിച്ചത്. ബസിറങ്ങി വീട്ടിലേക്ക് പോകുംവഴിയായിരുന്നു ആക്രമണം. തലനാരിഴയ്ക്കാണ് ഒപ്പമുണ്ടായിരുന്നയാള്‍ രക്ഷപെട്ടത്. യുവാവിന്റെ മൃതദേഹം ചിന്നിച്ചിതറിയ അവസ്ഥയിലായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. കാട്ടാനയുടെ ആക്രമണം അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നേരത്തേ നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. എല്‍ദോസിനൊപ്പമുണ്ടായിരുന്നയാള്‍ ആനയെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. വനംവകുപ്പിന്റെ ഗുരുതരമായ വീഴ്ചയാണ് സംഭവത്തിലേക്ക് നയിച്ചതെന്നും മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കിയാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. കലക്ടര്‍ സ്ഥലത്തെത്തണമെന്നും വിഷയത്തില്‍ വനംവകുപ്പ് മാപ്പ് പറയണമെന്നതുമടക്കമുളഅള ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടുണ്ട്; വേണമെങ്കില്‍ എന്നെ നുണപരിശോധനക്ക് വിധേയമാക്കൂ; ആരോപണത്തില്‍ ഉറച്ച് പ്രശാന്തന്‍

29 Jan 2025

വീണ്ടും പി വി അന്‍വര്‍; ജനങ്ങളുടെ ജീവന്‍ വെച്ച് സര്‍ക്കാര്‍ ലേലം വിളി നടത്തുന്നു

24 Jan 2025

കോതമംഗലത്തെ ആറ് വയസുകാരിയുടെ കൊലപാതകം; പിന്നിൽ ദുർമന്ത്രവാദമെന്നും സംശയം

20 Dec 2024

കോതമംഗലത്തെ ആറ് വയസ്സുകാരിയുടെ മരണം കൊലപാതകം; അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊന്നെന്ന് നിഗമനം

19 Dec 2024

ജയിലില്‍ കിടക്കുമ്പോള്‍ നടപടി വേണ്ടിയിരുന്നില്ല; സി പി എം നേതൃത്വത്തോട് ഇടഞ്ഞ് പി പി ദിവ്യ

09 Nov 2024

ഒടുവില്‍ പാര്‍ട്ടി കൈയൊഴിഞ്ഞു; ദിവ്യയെ തരം താഴ്ത്തി

07 Nov 2024