പുതുവര്‍ഷം: ദുബൈ മെട്രോ 43 മണിക്കൂര്‍ നിര്‍ത്താതെ ഓടും
ദുബൈ: പുതുവര്‍ഷം പ്രമാണിച്ച് ദുബൈ മെട്രോ 43 മണിക്കൂര്‍ വിശ്രമമില്ലാതെ ഓടുമെന്ന് റോഡസ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ) അറിയിച്ചു. പുതുവര്‍ഷാഘോഷങ്ങളുമായി ബന്ധപ്പെട്ട് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ ലക്ഷ്യമിട്ടാണ് നടപടി. ഡിസംബര്‍ 31 മുതലാണ് നോണ്‍ സ്റ്റോപ് ഓട്ടം ആരംഭിക്കുകയെന്നും മെട്രോക്കൊപ്പം ട്രാമും ഇതേ രീതിയില്‍ സര്‍വിസ് നടത്തുമെന്നും ആര്‍ടിഎ എക്സിക്യൂട്ടീവ് ഡയരക്ടര്‍ ഹുസൈന് അല്‍ ബന വ്യക്തമാക്കി. ഡിസംബര്‍ 31ന് പുലര്‍ച്ചെ അഞ്ചിന് നോണ്‍സ്റ്റോപ് സര്‍വിസിന് തുടക്കമാവും. ജനുവരി ഒന്ന് ദിനം അവസാനിക്കുന്നതുവരെ ഓടും. ദുബൈ ട്രാം 31ന് രാവിലെ ആറിന് ആരംഭിച്ച് ജനുവരി രണ്ടിന് പുലര്‍ച്ചെ ഒന്നിന് അവസാനിക്കുന്ന രീതിയിലാണ് ക്രമികരിച്ചിരിക്കുന്നത്. ആളുകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ 1,400 ബസുകളും ഇതേ കാലത്ത് ഓടിക്കാന്‍ ആര്‍ടിഎ അധികൃതര്‍ പദ്ധതിയിടുന്നുണ്ട്. മെട്രോയും ട്രാമും കൂടുതല്‍ സമയം ഓടിക്കുന്നതും സൗജന്യമായ ബസ് സര്‍വിസും കൂടുതല്‍ പാര്‍ക്കിങ് സ്ഥലങ്ങളുമെല്ലാം സജ്ജമാക്കുന്നത് പതുവര്‍ഷം പ്രമാണിച്ച് നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ദുബൈ മെട്രോക്ക് ഫ്ളഡ് പ്രൂഫ് സംവിധാനം സജ്ജമാക്കിയതായി ആര്‍ടിഎ

ദുബൈ മെട്രോ: ശേഷി വര്‍ധിപ്പിക്കും; കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കും

ദുബൈ മെട്രോ: ഓടിക്കയറുന്നവരും ക്യാബിന് മാറിക്കയറുന്നവരും പിഴ നല്‍കേണ്ടി വരും; പിഴ 100 ദിര്‍ഹം മുതല്‍ 2,000 ദിര്‍ഹംവരെ

12 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; 27 മുതല്‍ റിയാദ് മെട്രോ ഓടിത്തുടങ്ങും

ദുബൈ റണ്‍: മെട്രോ നാളെ പുലര്‍ച്ചെ മൂന്ന് മുതല്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കും
