Wednesday, 11 November 2026 About Us · Contact Us

സിപിഎം പത്തനംതിട്ട സമ്മേളനം ഇന്ന് അവസാനിക്കും; സെക്രട്ടറി സ്ഥാനത്ത് നിന്ന് ഉദയഭാനു മാറും

Cpm Pathanamthitta Conference To End Today Udayabhanu Will - സിപിഎം പത്തനംതിട്ട സമ്മേളനം ഇന്ന് അവസാനിക്കും; സെക്രട്ടറി സ്ഥാനത്ത് നിന്ന് ഉദയഭാനു മാറും

സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെപി ഉദയഭാനു മാറും. സെക്രട്ടറി സ്ഥാനത്ത് മൂന്ന് ടേം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് മാറ്റം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടിഡി ബൈജുവോ സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാമോ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുമെന്നാണ് വിവരം അതേസമയം ടി ഡി ബൈജുവിനാണ് സാധ്യത കൂടുതൽ കൽപ്പിക്കപെടുന്നത്. ഉദയഭാനുവിന്റെ പിന്തുണയും ബൈജുവിനാണ്. വൈകുന്നേരത്തോടെ ജില്ലാ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കും. ഇതിന് ശേഷം ചേരുന്ന ജില്ലാ കമ്മിറ്റി യോഗമാകും സെക്രട്ടറിയെ തെരഞ്ഞെടുക്കുക. അതേസമയം സമ്മേളനത്തിൽ മത്സരം ഒഴിവാക്കാൻ സംസ്ഥാന നേതൃത്വം കിണഞ്ഞു ശ്രമിക്കുന്നുണ്ട് അഞ്ച് വർഷം റാന്നി നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിച്ച രാജു എബ്രഹാം ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇതില്ലാതെ വന്നതോടെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹമെത്തുമെന്ന വാർത്തകളും വന്നിരുന്നു. സമ്മേളനത്തിന് ശേഷം ഇന്ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ദിവ്യയുടെ പ്രസംഗം ചിത്രീകരിച്ച് പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെയും കേസെടുക്കണമെന്ന് കെപി ഉദയഭാനു

01 Nov 2024
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

17 മണിക്കൂർ മുൻപ്
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

17 മണിക്കൂർ മുൻപ്
സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

18 മണിക്കൂർ മുൻപ്
ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

19 മണിക്കൂർ മുൻപ്
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

20 മണിക്കൂർ മുൻപ്