ബൈ ബൈ 2024: പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ലോകം; ആദ്യമെത്തുക കിരിബാത്തി ദ്വീപിൽ
2024ന് വിട ചൊല്ലി പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ലോകം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നരയോടെ കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം പിറക്കുക. ഇന്ത്യൻ സമയം നാലരയോടെ ന്യൂസിലാൻഡിലും ആറരയോടെ ഓസ്ട്രേലിയയിലെ സിഡ്നിയിലും പുതുവർഷമെത്തും. എട്ടരയോടെ ജപ്പാനും ഒമ്പതരയോടെ ചൈനയും പുതുവർഷത്തെ വരവേൽക്കും അതേസമയം ഇന്ത്യൻ സമയം പുലർച്ചെ അഞ്ചരയോടെയാകും യുകെയിലെ പുതുവർഷാഘോഷം. രാവിലെ പത്തരയോടെ അമേരിക്കയിലും പുതുവർഷമെത്തും. ഏറ്റവും അവസാനം പുതുവർഷമെത്തുന്നത് അമേരിക്കയിലെ ജനവാസമില്ലാത്ത ബേക്കർ, ഹൗലാൻഡ് ദ്വീപുകളിലാണ് കൊച്ചിയും പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി. ഫോർട്ട് കൊച്ചിയിൽ കൂടാതെ കാലടിയിലും കാക്കനാടും കൂറ്റൻ പാപ്പാഞ്ഞിമാരെ തയ്യാറാക്കിയിട്ടുണ്ട്. ഫോർട്ട് കൊച്ചിയിൽ വെളി മൈതാനത്ത് തയ്യാറാക്കിയ പാപ്പാഞ്ഞിയെയാണ് കത്തിക്കുക. ആയിരം പോലീസുകാരെ ഇവിടെ സുരക്ഷക്കായി വിന്യസിക്കും.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്; പവന് 70,000 രൂപയാകും

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ
