Wednesday, 11 November 2026 About Us · Contact Us

പുക വലിക്കുന്നത് മഹാ അപരാധമാണോ; പ്രതിഭയുടെ മകനെതിരായ കേസിൽ എക്‌സൈസിനെതിരെ മന്ത്രി സജി ചെറിയാൻ

യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിൽ എക്‌സൈസിനെതിരെ മന്ത്രി സജി ചെറിയാൻ. കുട്ടികൾ പുകവലിച്ചതിന് ജാമ്യമില്ല വകുപ്പ് ചുമത്തി എന്ന് മന്ത്രി. എഫ്‌ഐആർ താൻ വായിച്ചതാണെന്നും അതിൽ മോശപ്പെട്ടത് ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു. കൂട്ടംകൂടി പുകവലിച്ചു എന്നാണ് എഫ്‌ഐആറിൽ പറയുന്നത്. മോശപ്പെട്ട കാര്യം ചെയ്തെന്ന് പറഞ്ഞിട്ടില്ല. പുകവലിക്കുന്നത് മഹാ അപരാധമാണോയെന്ന് മന്ത്രി ചോദിച്ചു. താനും പുകവലിക്കുന്നയാളാണെന്ന് മന്ത്രി പറഞ്ഞു. പുക വലിച്ചെന്ന് എഫ്ഐആറിൽ ഇട്ടു. അതിന് എന്തിനാണ് ജാമ്യമില്ലാത്ത വകുപ്പ് ഇടുന്നത്. കുഞ്ഞുങ്ങളല്ലേ. അവർ വർത്തമാനം പറയും കമ്പനിയടിക്കും ചിലപ്പോൾ പുക വലിച്ചു. അതിനെന്താണ്. വലിച്ചത് ശരിയാണെന്നല്ല. ചെയ്തെങ്കിൽ തെറ്റാണ്. പ്രതിഭയുടെ മകൻ ഇങ്ങനെ ഒരു കാര്യത്തിൽ കൂട്ടുകൂടി. അതിന് പ്രതിഭ എന്ത് വേണം. അവർ ഒരു സ്ത്രീയല്ലേ ആ പരിഗണന കൊടുക്കണ്ടേ? അവരുടെ കുട്ടിയെപ്പറ്റി അനാവശ്യം പറഞ്ഞുകാണും. അതിന് പ്രതികരണം നടത്തിക്കാണും. അവര് ഒരു അമ്മയല്ലേ, സ്വഭാവികമായി പറയുമെന്നും മന്ത്രി പ്രതികരിച്ചു. വിഷയത്തിൽ ആദ്യമായാണ് പ്രതികരണവുമായി ഒരു സിപിഎം നേതാവ് രംഗത്തുവരുന്നത്.  

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

വീണ്ടും സജി ചെറിയാന്റെ ന്യായീകരണം; മകന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് പ്രതിഭ പറഞ്ഞില്ലേ…പിന്നെന്താണ്

03 Jan 2025

സജി ചെറിയാൻ രാജി വെക്കേണ്ടതില്ലെന്ന് സിപിഎം; അപ്പീൽ നൽകാനുള്ള ശ്രമം ആരംഭിച്ചു

22 Nov 2024

മന്ത്രി സ്ഥാനത്തിരുന്നാൽ പോലീസിനെ സ്വാധീനിക്കും:സജി ചെറിയാൻ രാജി വെക്കണമെന്ന് സതീശൻ

21 Nov 2024

സജി ചെറിയാന്റെ ചില പരാമർശങ്ങളിൽ ഭരണഘടനയോടുള്ള അനാദരവ് സംശയിക്കാമെന്ന് ഹൈക്കോടതി

21 Nov 2024

മുസ്ലിം ലീഗിലെ ഒരു വിഭാഗം തീവ്ര ചിന്താഗതിക്കാരുമായി സഹകരിക്കുന്നു: വിമർശനവുമായി സജി ചെറിയാൻ

18 Nov 2024

സീ പ്ലെയിൻ പദ്ധതി: ടൂറിസം പ്രമോഷൻ നാടിന്റെ ആവശ്യം, ആശങ്ക ദുരീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ

14 Nov 2024