മന്ത്രി സ്ഥാനത്തിരുന്നാൽ പോലീസിനെ സ്വാധീനിക്കും:സജി ചെറിയാൻ രാജി വെക്കണമെന്ന് സതീശൻ
സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നേരത്തെ പോലീസിനെ സ്വാധീനിച്ച് അനുകൂല റിപ്പോർട്ട് ഉണ്ടാക്കിയാണ് സജി ചെറിയാൻ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തിയതെന്നും സതീശൻ പറഞ്ഞു. രാജി വെച്ചില്ലെങ്കിൽ സജി ചെറിയാൻ ഇനിയും പോലീസിനെ സ്വാധീനിക്കും. രാജിവെച്ച സജിയെ പിൻവാതിലിലൂടെ മന്ത്രിസ്ഥാനത്തേക്ക് വീണ്ടും കൊണ്ടുവന്ന മുഖ്യമന്ത്രിക്കുള്ള തിരിച്ചടിയാണ് കോടതി വിധിയെന്നും സതീശൻ പറഞ്ഞു ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ ഹൈക്കോടതിയിൽ നിന്ന് സജി ചെറിയാന് ഇന്ന് തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. മന്ത്രിയുടെ ചില പരാമർശങ്ങളിൽ ഭരണഘടനയോടുള്ള അനാദരവുണ്ടെന്ന് പ്രഥമദൃഷ്ട്യാ സംശയിക്കാമെന്ന് ഹർജി പരിഗണിക്കുന്നതിനിടെ കോടതി പറഞ്ഞിരുന്നു. ഇതിന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ ശരിവെച്ചു. 2022 ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പരാമർശം ഭരണഘടന, ദേശീയ പതാക, ദേശീയ ചിഹ്നങ്ങൾ ഉൾപ്പെടെയുള്ളവയെ അവഹേളിക്കുന്നത് തടഞ്ഞുള്ള നാഷണൽ ഓണർ ആക്ടിന്റെ 2003ലെ ഭേദഗതി പ്രകാരം പ്രസംഗത്തിലെ ചില വാചകങ്ങൾ ഭരണഘടനയോടുള്ള അനാദരവായി സംശയിക്കാമെന്നാണ് നേരത്തെ കോടതി പറഞ്ഞത്. പ്രസംഗത്തിൽ ഭരണഘടന ലംഘനമില്ലെന്ന പോലീസിന്റെ അന്തിമ റിപ്പോർട്ട് റദ്ദാക്കി അന്വേഷണം സിബിഐക്ക് കൈമാരണമെന്ന ഹർജിയാണ് കോടതി പരിഗണിച്ചത്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പൊലീസിന്റെ കേരളപ്പിറവി ദിനാഘോഷ പരേഡിൽ മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യം സ്വീകരിക്കും

റൈഹാൻ വാദ്രയുടെ ചിത്രപ്രദർശനം കേരളത്തിൽ നടത്താമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

പിഎം ശ്രീ പദ്ധതി; സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ച് നിൽക്കുന്നു: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

സർക്കാർ വീണ്ടും വായ്പ എടുക്കുന്നു; പൊതുവിപണിയിൽ നിന്ന് 1800 കോടി രൂപ കടമെടുക്കും

സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല; പെൺമക്കൾ എന്നല്ല മക്കൾക്ക് പകർന്ന് നൽകണമെന്നാണ് പറഞ്ഞത്: മുഖ്യമന്ത്രി വിഡി സതീശൻ
