മോശം കാലാവസ്ഥ: ഇസ്താംബൂൾ-കൊളംബോ ടർക്കിഷ് വിമാനം തിരുവനന്തപുരത്ത് ഇറക്കി
തുർക്കിയിലെ ഇസ്താംബൂളിൽ നിന്ന് കൊളംബോയിലേക്ക് പുറപ്പെട്ട വിമാനം മോശം കാലാവസ്ഥയെ തുടർന്ന് തിരുവനന്തപുരത്ത് ഇറക്കി. ടർക്കിഷ് വിമാനം ഇന്ന് രാവിലെ 6.51നാണ് തിരുവനന്തപുരം അന്താരാഷ്ട്ര ടെർമിനലിൽ ഇറക്കിയത്. ആറ് മണിയോടെ കൊളംബോയിൽ ഇറങ്ങേണ്ടിയിരുന്ന വിമാനം മോശം കാലാവസ്ഥയെ തുടർന്ന് ആകാശത്ത് വട്ടമിറിട്ട് പറഞ്ഞ ശേഷം ലാൻഡിംഗിന് അനുമതി ലഭിക്കാതിരുന്നതോടെ തിരുവനന്തപുരത്ത് ഇറക്കാൻ നിർദേശിക്കുകയായിരുന്നു. 10 ജീവനക്കാരടക്കം 299 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. കാലാവസ്ഥാ അനുകൂലമായാൽ വിമാനം കൊളംബോയിലേക്ക് യാത്ര തുടരും
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി
