Thursday, 12 November 2026 About Us · Contact Us

മാതൃകാപരമായ പൊതുജീവിതം നയിച്ച വ്യക്തി: വി എസിനെ സന്ദർശിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ

Person Who Led An Exemplary Public Life Governor Rajendra - മാതൃകാപരമായ പൊതുജീവിതം നയിച്ച വ്യക്തി: വി എസിനെ സന്ദർശിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ സന്ദർശിച്ച് കേരളാ ഗവർണർ രാജേന്ദ്ര അർലേക്കർ. തിരുവനന്തപുരത്തെ വസതിയിലെത്തിയാണ് വിഎസിനെ സന്ദർശിച്ചത്. കോളേജ് പഠനകാലം മുതൽക്കെ വിഎസിനെ കുറിച്ച് കേട്ടിട്ടുണ്ടെന്നും മാതൃകാപരമായ പൊതുജീവിതം നയിച്ച വ്യക്തിയാണ് അദ്ദേഹമെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു ഗവർണറായി എത്തിയപ്പോൾ അദ്ദേഹത്തെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തെയും കുടുംബത്തെയും കാണാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു. അനാരോഗ്യമുള്ളതിനാൽ വി എസിന് സംസാരിക്കാൻ സാധിച്ചില്ല. എങ്കിലും അദ്ദേഹവുമായി ആശയവിനിമയം നടത്താൻ സാധിച്ചെന്നും ഗവർണർ അറിയിച്ചു സർക്കാർ പാസാക്കിയ യുജിസി ബില്ലിനെ കുറിച്ചുള്ള ചോദ്യത്തോടും ഗവർണർ പ്രതികരിച്ചു. ജനാധിപത്യത്തിൽ എല്ലാവർക്കും എല്ലാ കാര്യങ്ങളെ കുറിച്ചും പ്രതികരിക്കാൻ അവസരമുണ്ട്. എല്ലാവരുടെയും കാഴ്ചപ്പാട് ഒരു സംവിധാനത്തിൽ എത്തും. ഇത് കരട് ബിൽ ആണ്. വ്യത്യസ്ത കാഴ്ചപ്പാടുകൾ പരിശോധിച്ച് അന്തിമ ബില്ലിൽ എത്തുമെന്നും ഗവർണർ വ്യക്തമാക്കി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

2 മണിക്കൂർ മുൻപ്
നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

7 മണിക്കൂർ മുൻപ്

ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ

11 Nov 2026
മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

11 Nov 2026
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

10 Nov 2026