Wednesday, 11 November 2026 About Us · Contact Us

മണപ്പുറം ഫിനാൻസിനെ ഏറ്റെടുക്കാൻ യുഎസ് കമ്പനി

Us Company To Acquire Manappuram Finance - മണപ്പുറം ഫിനാൻസിനെ ഏറ്റെടുക്കാൻ യുഎസ് കമ്പനി

കൊച്ചി: മണപ്പുറം ഫിനാൻസ് ലിമിറ്റഡിനെ യുഎസ് ഇക്വിറ്റി കമ്പനിയായ ബെയിൻ ക്യാപ്പിറ്റൽ ഏറ്റെടുക്കാൻ ധാരണയായതായി റിപ്പോർട്ട്. ഒരു ബില്യൺ ഡോളറിനാണ് (87,37,90,00,000 രൂപ) കരാർ ആയതെന്നാണ് സൂചന. അന്തിമ തീരുമാനമായിട്ടില്ല. പ്രിഫറൻഷ്യൽ അലോട്മെന്‍റ് ‌ പ്രകാരം തുക നിക്ഷേപിച്ച് ഭൂരിപക്ഷ ഓഹരികൾ വാങ്ങാനാണ് യുഎസ് കമ്പനിയുടെ നീക്കം. മൂന്നു മാസമായി ചർച്ചകൾ തുടരുകയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വർണപ്പണയ വായ്പാക്കമ്പനിയാണ് തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മണപ്പുറം ഫിനാൻസ്. ബെയിൻ ഏറ്റെടുത്തേക്കാമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതോടെ മണപ്പുറത്തിന്‍റെ ഓഹരി വില ഉയർന്നു. 17,344 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം. മണപ്പുറത്തിന്‍റെ ഉപകമ്പനിയായ ആശിർവാദ് മൈക്രോഫിൻസിനു മേലുള്ള നിയന്ത്രണങ്ങൾ റിസർവ് ബാങ്ക് ഒഴിവാക്കിയതും മണപ്പുറത്തിന് സഹായകമായി. കരാർ നടപ്പിലായാൽ നിലവിലുള്ള ഓഹരി വിലയേക്കാൾ 20 ശതമാനത്തിലേറെ പ്രീമിയം തുക നൽകി യുഎസ് കമ്പനി മണപ്പുറത്തിന്‍റെ ഭൂരിപക്ഷം ഓഹരികളും നേടിയേക്കും. എങ്കിലും കമ്പനിയുടെ സിഇഒ പദവിയിൽ മാറ്റം വന്നേക്കില്ല. നിലവിൽ സിഇഒയും മാനേജിങ് ഡയറക്റ്ററുമായ വി.പി. നന്ദകുമാർ തന്നെ പദവിയിൽ തുടർന്നേക്കും. 1949ലാണ് തൃശൂർ സ്വദേശിയായ വി.സി. പത്മനാഭൻ മണപ്പുറം ഫിനാൻസ് ആരംഭിച്ചത്. അദ്ദേഹത്തിന്‍റെ മരണ ശേഷം നെടുങ്ങാടി ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്ന മകൻ വി.പി. നന്ദകുമാർ സ്ഥാപനത്തിന്‍റെ തലപ്പത്തെത്തി. നിലവിൽ കമ്പനിയുടെ 35.25 ശതമാനവും നന്ദകുമാറിന്‍റെയും കുടുംബത്തിന്‍റെയും പേരിലാണ്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

17 മണിക്കൂർ മുൻപ്
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

17 മണിക്കൂർ മുൻപ്
സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

17 മണിക്കൂർ മുൻപ്
ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

19 മണിക്കൂർ മുൻപ്
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

19 മണിക്കൂർ മുൻപ്
മട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ

മട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ

21 മണിക്കൂർ മുൻപ്