മുണ്ടൂരിലെ കാട്ടാന ആക്രമണം: ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്ന് വനം മന്ത്രി
പാലക്കാട്ടെ മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. സംഭവത്തിൽ ഇന്ന് പാലക്കാട് ജില്ലാ കലക്ടറുമായി വനം വകുപ്പ് ഉദ്യോഗസ്ഥർ ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. കലക്ടറുടെ റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷം മറ്റ് നടപടികളിലേക്ക് കടക്കും. നിലവിൽ ആനകൾ എവിടെയാണ് തമ്പടിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാട്ടാന ആക്രമണം നടന്ന സ്ഥലം പ്രശ്ന ബാധിത പ്രദേശമായതിനാൽ തന്നെ നേരത്തെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഏർപ്പെടുത്തിയിരുന്ന എല്ലാ ക്രമീകരണങ്ങളും തകർത്താണ് കാട്ടാന ആക്രമണം നടത്തിയതെന്നും മന്ത്രി പറഞ്ഞു. കാട്ടാന ആക്രമണത്തിൽ അലൻ എന്ന യുവാവ് ഇന്നലെ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൽ അലന്റെ അമ്മ വിജിക്കും പരുക്കേറ്റിട്ടുണ്ട്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസം; വാർഷിക മസ്റ്ററിങ് സമയപരിധി നവംബർ 30 വരെ നീട്ടി

സിപിഐ മുൻ എംപി ചെങ്ങറ സുരേന്ദ്രൻ ബിജെപിയിലേക്ക്; നേതൃത്വവുമായി ചർച്ച നടത്തി

രാജ്മോഹൻ ഉണ്ണിത്താനെ നിയന്ത്രിക്കണം; ഇനിയും ചുമന്നാൽ പാർട്ടി നാറും: കെപിസിസി യോഗത്തിൽ ആഞ്ഞടിച്ച് കാസർകോട് ഡിസിസി

ചാല സ്വർണക്കവർച്ച; ഏജന്റുമാരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി പോലീസ്: പ്രതികളെത്തിയത് രാത്രി ഏഴരയോടെ

മെസി തട്ടിപ്പിൽ വി. അബ്ദുറഹിമാന് ഇരട്ടക്കുരുക്ക്; കേസെടുക്കാൻ എസ്ഐടിയും ഇഡിയും
