ചാല സ്വർണക്കവർച്ച; ഏജന്റുമാരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി പോലീസ്: പ്രതികളെത്തിയത് രാത്രി ഏഴരയോടെ
തിരുവനന്തപുരം: ചാലയിലെ സ്വർണക്കവർച്ചാ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വൈകിട്ട് 7.30ഓടെയാണ് രണ്ടംഗ സംഘം തിരുവനന്തപുരം നഗരത്തിലെത്തിയതെന്നാണ് വിവരം. പ്രതികളെത്തിയ ഹോണ്ട ബൈക്കുകൾ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കവർച്ചയിൽ കൂടുതൽപേർക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
പ്രതികൾ നഗരത്തിലെത്തിയ സമയം മുതലുള്ള സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘം വിശദമായി പരിശോധിച്ചുവരികയാണ്. വൈകിട്ട് 7.30ഓടെ രണ്ടംഗ സംഘം തിരുവനന്തപുരം നഗരത്തിലെ കിള്ളിപ്പാലത്തെത്തി. തുടർന്ന് രാത്രി ഒമ്പതോടെ ജുവലറി സ്ഥിതി ചെയ്യുന്ന മരക്കട ഭാഗത്തേക്ക് നീങ്ങി. ഇവിടെ ഒരു മണിക്കൂറോളം ബൈക്കിൽ കറങ്ങി പരിസരം നിരീക്ഷിച്ചതായാണ് വിവരം. ജുവലറിക്ക് സമീപത്തെ തട്ടുകട ജീവനക്കാരും പലതവണ എത്തിയ ബൈക്ക് ശ്രദ്ധിച്ചിരുന്നു.
കട അടച്ചശേഷം പതിവിലും വൈകി രാത്രി പത്തരയോടെ ഉടമ നന്ദകുമാർ പുറത്തേക്ക് ഇറങ്ങിയത്. നന്ദകുമാർ ജുവലറി പൂട്ടി പുറത്തിറങ്ങുന്ന കൃത്യമായ വിവരം ആരോ ഫോണിലൂടെ പ്രതികൾക്ക് കൈമാറിയെന്നാണ് പൊലീസിന്റെ സംശയം. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം പെട്ടെന്ന് സ്ഥലത്തെത്തി കവർച്ച നടത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. പ്രതികളെ വൈകാതെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.അതേസമയം, ജുവലറിയിലേക്ക് സ്വർണം എത്തിച്ചുനൽകിയ ഏജന്റുമാരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കവർച്ച നടന്ന ദിവസം പതിവിലും കൂടുതൽ സ്വർണം കൊണ്ടുപോയിരുന്നതായാണ് വിവരം. സ്വർണത്തിന്റെ തൂക്കം സംബന്ധിച്ച വിവരങ്ങൾ കവർച്ചാസംഘത്തിന് നേരത്തേ ലഭിച്ചിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ജുവലറി ജീവനക്കാരിൽ നിന്ന് ഉൾപ്പെടെ അന്വേഷണസംഘം മൊഴിയെടുത്തു. കവർച്ച നടന്ന സമയത്ത് നന്ദകുമാറിന്റെ കൈവശം എത്രത്തോളം സ്വർണമുണ്ടായിരുന്നുവെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ചാല സ്വർണ്ണക്കവർച്ചയിൽ ദുരൂഹത മുറുകുന്നു; ഉടമയ്ക്ക് ‘സ്വർണം പൊട്ടിക്കൽ’ സംഘവുമായി ബന്ധമെന്ന് സംശയം: അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

നെടുമങ്ങാട് മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; ഡോക്ടർ അറസ്റ്റിൽ

ശബരിമല തീർഥാടകർക്ക് രണ്ട് ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് പരിരക്ഷ; എൽഐസിയുമായി സഹകരിച്ച് ദേവസ്വം ബോർഡ്

നിയമസഭ കൈയ്യാങ്കളി കേസ്: പ്രതിഭാഗത്തിന്റെ ഹരജികൾ തള്ളി; ഒന്നാം സാക്ഷി നേരിട്ട് ഹാജരാകണമെന്ന് കോടതി

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ
