വിൻസി അലോഷ്യസിന്റേത് ഗൗരവമേറിയ വെളിപ്പെടുത്തൽ; അന്വേഷണമുണ്ടാകുമെന്ന് മന്ത്രി എംബി രാജേഷ്
നടി വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിൽ അന്വേഷണമുണ്ടാകുമെന്ന് മന്ത്രി എംബി രാജേഷ്. വിൻസിയുടേത് ഗൗരവമേറിയ വെളിപ്പെടുത്തലാണ്. സിനിമാ മേഖലയിൽ മാത്രമല്ല, മറ്റ് ഏത് മേഖലയിലായാലും ലഹരി ഉപയോഗത്തിനെതിരായ നടപടി എക്‌സൈസ് കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു കേസെടുക്കുന്നതിനും പരിശോധിക്കുന്നതിനും വകുപ്പിന് പ്രത്യേക നിർദേശം നൽകേണ്ടതില്ല. വകുപ്പ് സ്വമേധയാ നടപടിയെടുക്കുമെന്നും മന്ത്രി വിശദമാക്കി. നേരത്തെയുണ്ടായിരുന്ന ലഹരിക്കേസിൽ ഷൈൻ ടോം ചാക്കോയെ വെറുതെ വിട്ടത് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്ന വീഴ്ചയെ തുടർന്നാണ്. അത് യുഡിഎഫ് സർക്കാരിന്റെ കാലത്താണെന്നും മന്ത്രി പറഞ്ഞു സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് നടൻ മോശമായി പെരുമാറിയെന്ന് വിൻസി അലോഷ്യസ് പരാതിപ്പെട്ടിരുന്നു. ആരോപണം ഷൈൻ ടോം ചാക്കോയ്‌ക്കെതിരെയാണെന്നും നടി പറഞ്ഞിരുന്നു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ
