Friday, 13 November 2026 About Us · Contact Us

വിൻസിയുടെ വെളിപ്പെടുത്തൽ; ഷൂട്ടിനിടയിൽ അങ്ങനെ ഒരു വിഷയം നടന്നിട്ടില്ലെന്ന് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ

Vincis Revelation The Films Crew Said That No Such Issue - വിൻസിയുടെ വെളിപ്പെടുത്തൽ; ഷൂട്ടിനിടയിൽ അങ്ങനെ ഒരു വിഷയം നടന്നിട്ടില്ലെന്ന് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ

കൊച്ചി: ഷൈൻ ടോം ചാക്കോക്ക് എതിരെ നടി വിൻസി അലോഷ്യസ് ഉയർത്തിയ പരാതിയിൽ പ്രതികരണവുമായി ‘സൂത്രവാക്യം’ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ. ഷൂട്ടിങ്ങിനിടയിൽ വിൻസി ആരോപിക്കുന്നത് പോലൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് നിർമാതാവ് ശ്രീകാന്തും സംവിധായകൻ യൂജിനും പറയുന്നത്. ചീഫ് ടെക്‌നിഷ്യൻമാരിൽ ആരുടെ അടുത്തും വിൻസി ഇക്കാര്യം പറഞ്ഞിട്ടില്ല. മറ്റ് ആരുടെങ്കിലും ഇക്കാര്യം പറഞ്ഞോ എന്നറിയില്ല. വിൻസി പറഞ്ഞ സഹതാരവും അങ്ങനെ പോയതായി തങ്ങൾക്ക് അറിയില്ല. തങ്ങളുടെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് ആരും കരഞ്ഞുപോയിട്ടില്ലെന്നും അണിയറ പ്രവർത്തകർ പറഞ്ഞു. വിഷയം എന്താണെന്ന് വ്യക്തമായി അറിഞ്ഞിരുന്നില്ല. മാധ്യമങ്ങളിലൂടെയാണ് വിഷയത്തിൻ്റെ ​ഗൗരവും മനസ്സിലാകുന്നത്. സെറ്റിൽ ഉണ്ടായിരുന്ന എല്ലാവരുമായും ഇക്കാര്യം സംസാരിക്കും. വരുന്ന 21ന് സിറ്റിങ് തീരുമാനിച്ചിട്ടുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട് ഇത്തരം വിവാദങ്ങൾ ഉയരുന്നതിൽ ഖേദമുണ്ട്. ആഭ്യന്തര പരാതി പരിഹാര സമിതിക്ക് നേരത്തെ പരാതി ലഭിച്ചിട്ടില്ല. സംഭവിച്ചത് എന്ത് തന്നെയായാലും വിൻസിക്ക് ഒപ്പം നിൽക്കുമെന്നും പ്രൊഡ്യൂസർ കൂട്ടിച്ചേർത്തു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

12 മണിക്കൂർ മുൻപ്
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

14 മണിക്കൂർ മുൻപ്
മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

15 മണിക്കൂർ മുൻപ്
പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

16 മണിക്കൂർ മുൻപ്
ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

16 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

16 മണിക്കൂർ മുൻപ്