കൊല്ലത്ത് വൻ ലഹരിവേട്ട; 109 ചാക്ക് ലഹരി ഉത്പന്നങ്ങൾ പിടികൂടി, ഡ്രൈവർ ഓടി രക്ഷപ്പെട്ടു
കൊല്ലത്ത് വൻ ലഹരിവേട്ട. വാഹനത്തിൽ കടത്തുകയായിരുന്ന 109 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പോലീസ് പിടികൂടി. കൊല്ലം വെസ്റ്റ് പോലീസിന്റെ വാഹന പരിശോധനക്കിടെയാണ് സംഭവം. ഡിവൈഡറിൽ ഇടിച്ചുനിന്ന വാഹനം ഉപേക്ഷിച്ച് ഡ്രൈവർ രക്ഷപ്പെടുകയായിരുന്നു. പോലീസ് പരിശോധന കണ്ട ഡ്രൈവർ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ വാഹനം ഡിവൈഡറിൽ ഇടിച്ചുനിർത്തുകയും ഓടി രക്ഷപ്പെടുകയുമായിരുന്നു എന്നാണ് വിവരം. ഉപേക്ഷിക്കപ്പെട്ട വാഹനവും ലഹരി വസ്തുക്കളും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഇയാളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ
