Friday, 13 November 2026 About Us · Contact Us

പതിനെട്ടടവും പയറ്റി ഷൈൻ ടോം; ആ തെളിവുകൾക്ക് മുന്നിൽ പതറി: ഒടുവിൽ കുറ്റസമ്മതം

Shine Tom Chacko Arrested Case Filed For Drug Use And - ഷൈൻ ടോം ചാക്കോയെ അറസ്റ്റ് ചെയ്തു; ലഹരി ഉപയോഗത്തിനും ഗൂഢാലോചനക്കും കേസ്
ഷൈൻ ടോം ചാക്കോയെ അറസ്റ്റ് ചെയ്തു; ലഹരി ഉപയോഗത്തിനും ഗൂഢാലോചനക്കും കേസ്

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായതിനു പിന്നാലെ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് പോലീസ്. ഇന്ന് രാവിലെ പത്ത് മണിയോടെ എറണാകുളം നോർത്ത് പോലീസ് സറ്റേഷനിൽ ഹാജരായ ഷൈൻ ടോമിനെ നാല് മണിക്കൂറോളം നടത്തിയ ചോദ്യം ചെയ്യലിനു ശേഷമാണ് അറസറ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിൽ ആദ്യം വട്ടം കറക്കിയെങ്കിലും പിന്നീട് പോലീസിന്റെ മുന്നിൽ നടൻ പതറുകയായിരുന്നു. ഹോട്ടലിൽ പോലീസാണ് എത്തിയത് എന്ന വിവരം തൊട്ടടുത്ത ദിവസമാണ് താൻ അറിഞ്ഞത് എന്നായിരുന്നു ഷൈൻ ആദ്യം പറഞ്ഞത്. എന്നാൽ ഇത് പൊളിക്കാൻ ആവശ്യമായ തെളിവുകളെല്ലാം പോലീസിന്റെ പക്കലുണ്ടായിരുന്നു. സൈബർ പോലീസ് ശേഖരിച്ച വിവരങ്ങളാണ് ഇതിൽ പ്രധാനമായത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ടവരെ അറിയാമോ എന്ന ചോദ്യത്തിന് ഇല്ലെന്ന് ആ​ദ്യം പറഞ്ഞിരുന്നെങ്കിലും ഫോണ്‍ കോളുകളും ഡിജിറ്റല്‍ ഇടപാടുകളും അടക്കമുള്ള തെളിവുകൾ നടന് എതിരായി. രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് സംഘം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ലഹരി ഇടപാടുകാരൻ സജീറിനെ അന്വേഷിച്ചായിരുന്നു എത്തിയത്. ഇയാളെ അറിയാമോ എന്ന പോലീസിന്റെ ചോദ്യത്തിൽ ഷൈന് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ഷൈൻ അറിയാമെന്ന് പറഞ്ഞു. ആദ്യം ഇല്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് കോൾ ലോഗ് വന്നതോടെയാണ് സത്യാവസ്ഥ പുറത്ത് പറഞ്ഞത്. ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ ദിവസം ഡ്രഗ് ഡീലർ സജീറുമായി 20,000 രൂപയുടെ ഇടപാട് ഷൈൻ നടത്തിയതിന്‍റെ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിനുപുറമെ താൻ ലഹരി ഉപയോ​ഗിക്കാറുണ്ടെന്നും എന്നാൽ അന്നേ ദിവസം താൻ ഉപയോ​ഗിച്ചിട്ടില്ലെന്നും പോലീസിനു ഷൈൻ മൊഴി നൽകിയത്. അതേസമയം അറസ്റ്റ് രേഖപ്പെടുത്തിയ താരത്തിന്റെ മെഡിക്കൽ പരിശോധന ഉടൻ നടത്തും. മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്താനുള്ള എല്ലാ പരിശോധനയും നടത്തുമെന്നാണ് വിവരങ്ങൾ. ഇതോടെ ഷൈനെതിരെയുള്ള കുരുക്ക് ഇനിയും മുറുകിയേക്കും. എൻഡിപിഎസ് സെക്ഷൻ 27, 29 പ്രകാരമാണ് ഷൈനെതിരെ കേസെടുത്തിട്ടുള്ളത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

12 മണിക്കൂർ മുൻപ്
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

14 മണിക്കൂർ മുൻപ്
മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

15 മണിക്കൂർ മുൻപ്
പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

16 മണിക്കൂർ മുൻപ്
ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

16 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

16 മണിക്കൂർ മുൻപ്