നവജാത ശിശുക്കളെ കൊന്ന കേസ്: അനീഷ പറഞ്ഞ സ്ഥലത്ത് നിന്ന് ചെറിയ എല്ലിൻ കഷ്ണങ്ങൾ ലഭിച്ചു
തൃശ്ശൂർ പുതുക്കാട് നവജാത ശിശുക്കളെ യുവതി കൊന്ന് കുഴിച്ചമൂടിയ കേസിൽ കുഴികൾ തുറന്ന് പരിശോധിച്ചു. കുഴിയിൽ നിന്ന് ശരീരാവശിഷ്ടങ്ങൾ ലഭിച്ചു. ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്ന് ചെറിയ എല്ലിൻ കഷ്ണങ്ങളാണ് കണ്ടെത്തിയത്. കൊലപാതകം നടന്ന് എട്ട് മാസത്തിന് ശേഷമാണ് കുഴികൾ തുറന്ന് ഒരു കുട്ടിയുടെ അസ്ഥി എടുത്തത് അനീഷ പറഞ്ഞ സ്ഥലത്ത് നിന്നാണ് അവശിഷ്ടങ്ങൾ ലഭിച്ചത്. കുഞ്ഞിനെ കുഴിച്ചുമൂടിയ കുഴി അത് തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഒന്നാം പ്രതി അനീഷ ആദ്യ കുഞ്ഞിനെ കുഴിച്ചിട്ട അനീഷയുടെ വീടിന്റെ പരിസരം, രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിട്ട കാമുകനും രണ്ടാം പ്രതിയുമായ ഭവിന്റെ വീടിന്റെ പരിസരം എന്നിവിടങ്ങളിലാണ് പരിശോധന ഇളക്കിയ മണ്ണും അസ്ഥികളുമടക്കം കിട്ടിയ ശേഷിപ്പുകൾ ഫോറൻസിക് സംഘം കവറിൽ ശേഖരിച്ചു. 2021 നവംബർ 6നും 2024 ഓഗസ്റ്റ് 29നുമാണ് നവജാത ശിശുക്കളെ ശ്വാസം മുട്ടിച്ച് കൊന്നത്. 2020ലാണ് ഫേസ്ബുക്ക് വഴി ഭവിനുമായി അനീഷ പരിചയത്തിലാകുന്നത്. തുടർന്ന് 2021ൽ ആദ്യ കുഞ്ഞിനെ പ്രസവിച്ചു ഈ കുട്ടിയെ അനീഷ ശ്വാസംമുട്ടിച്ച് കൊന്ന ശേഷം വീട്ടുപറമ്പിൽ രഹസ്യമായി കുഴിച്ചിട്ടു. പിന്നീടും ഭവിനുമായി ബന്ധം തുടർന്ന അനീഷ 2024ൽ ഗർഭിണിയായി. ഏപ്രിൽ 24ന് വീട്ടിലെ മുറിയിൽ വെച്ച് പ്രസവിച്ച അനീഷ ഈ കുഞ്ഞിനെയും കൊന്നു. തുടർന്ന് കുഞ്ഞിനെ ഭവിന്റെ ആമ്പല്ലൂരിലെ വീട്ടുപറമ്പിൽ കുഴിച്ചുമൂടി.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ

കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി

അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ
