Friday, 13 November 2026 About Us · Contact Us

ഇൻഷുറൻസ് ക്ലെയിമിനായി ആവശ‍്യപ്പെട്ടത് 2,000 രൂപ; പൊലീസ് ഉദ‍്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

Police Officer Arrested By Vigilance For Demanding Rs 2000 - ഇൻഷുറൻസ് ക്ലെയിമിനായി ആവശ‍്യപ്പെട്ടത് 2,000 രൂപ; പൊലീസ് ഉദ‍്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഉദ‍്യോഗസ്ഥനെ വിജിലൻസ് പിടികൂടി. ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ സിപിഒ സജീഷാണ് വിജിലൻസിന്‍റെ പിടിയിലായത്. വാഹനാപകടവുമായി ബന്ധപ്പെട്ട കേസിലായിരുന്നു കൈക്കൂലി. തമിഴ്നാട് സ്വദേശികൾക്കാണ് വാഹനാപകടത്തിൽ പരുക്കേറ്റത്. കേസിൽ ഇൻഷുറൻസ് ക്ലെയിമുമായി ബന്ധപ്പെട്ട മതിയായ രേഖകൾ നൽകുന്നതിനായി തമിഴ്നാട് സ്വദേശികളുടെ അഭിഭാഷകന്‍റെ ഗുമസ്ഥനോടാണ് സജീഷ് 2,000 രൂപ ആവശ‍്യപ്പെട്ടത്.   തുടർ‌ന്ന് ഗുമസ്ഥൻ വിജിലൻസിനെ സമീപിക്കുകയും വിജിലൻസ് നൽകിയ നോട്ടുമായി പൊലീസ് സ്റ്റേഷനിലെത്തുകയുമായിരുന്നു. സജീഷ് രേഖകൾ കൈമാറിയ ശേഷം പണം കൈപ്പറ്റിയ ഉടനെ വിജിലൻസ് സജീഷിനെ പിടികൂടുകയായിരുന്നു. വൈദ‍്യ പരിശോധനയ്ക്കു ശേഷം സജീഷിനെ തുടർനടപടികൾക്കായി വിജിലൻസ് ഓഫീസിലേക്ക് കൊണ്ടുപോയി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

53 മിനിറ്റ് മുൻപ്
എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ

2 മണിക്കൂർ മുൻപ്
കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

2 മണിക്കൂർ മുൻപ്
പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ

പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ

3 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി

3 മണിക്കൂർ മുൻപ്
അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

6 മണിക്കൂർ മുൻപ്