തൊടുപുഴയിലെ വീട്ടമ്മയുടെ മരണം കൊലപാതകം; ഭർത്താവ് ബലമായി വായിൽ വിഷം ഒഴിച്ചുനൽകി
തൊടുപുഴയിൽ യുവതി വിഷം ഉള്ളിൽ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. പുറപ്പുഴ ആനിമൂട്ടിൽ ജോർലിയാണ്(34) മരിച്ചത്. സംഭവത്തിൽ ജോർലിയുടെ ഭർത്താവ് ടോണി മാത്യുവിനെ(43) കൊലക്കുള്ളം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ജൂൺ 26നാണ് ജോർലിയെ വിഷം ഉള്ളിൽ ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബലം പ്രയോഗിച്ച് കവിളിൽ കുത്തിപ്പിടിച്ച ശേഷം ഭർത്താവ് ടോണി കുപ്പിയിലെ വിഷം വായിൽ ഒഴിച്ച് നൽകിയതാണെന്ന് ജോർലി മജിസ്‌ട്രേറ്റിനും പോലീസിനും മരണമൊഴി നൽകിയിരുന്നു. ഭർത്താവും ബന്ധുക്കളും ജോർലിയെ നിരന്തരം ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ടോണിയെ പുറപ്പുഴയിലെ വീട്ടിലും വിഷം വാങ്ങിയ വ്യാപാര സ്ഥാപനത്തിലും എത്തിച്ച് പോലീസ് തെളിവെടുത്തു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ

കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ
