Friday, 13 November 2026 About Us · Contact Us

അഞ്ചാം വയസിൽ ബോംബ് പൊട്ടി കാൽ നഷ്ടമായി, വെല്ലുവിളികൾ നേരിട്ട് പഠിച്ച് ഡോക്ടറായി: അസ്‌ന വിവാഹിതയായി

She Lost Her Leg In A Bomb Explosion At The Age Of Five But - അഞ്ചാം വയസിൽ ബോംബ് പൊട്ടി കാൽ നഷ്ടമായി, വെല്ലുവിളികൾ നേരിട്ട് പഠിച്ച് ഡോക്ടറായി: അസ്‌ന വിവാഹിതയായി

കണ്ണൂരിലെ രാഷ്ട്രീയ സംഘർഷത്തിനിടെയുണ്ടായ ബോംബേറിൽ കാൽ നഷ്ടമായ ഡോക്ടർ അസ്‌ന വിവാഹിതയായി. ആലക്കോട് സ്വദേശിയും ഷാർജയിൽ എൻജീനീയറുമായ നിഖിലാണ് വരൻ. അസ്‌നയുടെ ചെറുവാഞ്ചേരി പൂവത്തൂരിലെ വീട്ടിലായിരുന്നു ചടങ്ങുകൾ. രാഷ്ട്രീയ സംഘർഷത്തിനിടെ അഞ്ചാം വയസിൽ വലതുകാൽ നഷ്ടമായ അസ്‌ന, പ്രതിസന്ധികളും വെല്ലുവിളികളുമൊക്കെ തരണം ചെയ്ത് പഠിച്ച് മുന്നേറിയാണ് ഡോക്ടറായത്. 2000 സെപ്റ്റംബർ 27ന് തദ്ദേശ തെരഞ്ഞെടുപ്പിനിടെ നടന്ന രാഷ്ട്രീയ സംഘർഷത്തിനിടെയാണ് അസ്‌നക്ക് ബോംബേറിൽ പരുക്കേൽക്കുന്നത് അക്രമികൾ എറിഞ്ഞ ബോംബുകളിൽ ഒന്ന് വന്നുപതിച്ചത് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അസ്‌നയുടെ ദേഹത്തായിരുന്നു. വലതുകാലിന് ഗുരുതരമായി പരുക്കേറ്റു. ചികിത്സക്കിടെ മുട്ടിന് താഴെ വെച്ച് കാൽ മുറിച്ച് മാറ്റേണ്ടിയും വന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണ് അസ്‌ന എംബിബിഎസ് പൂർത്തിയാക്കിയത്. നിലവിൽ വടകരയിലെ ക്ലിനിക്കിലാണ് ജോലി ചെയ്യുന്നത്.  

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

1 മണിക്കൂർ മുൻപ്
വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

1 മണിക്കൂർ മുൻപ്
എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ

2 മണിക്കൂർ മുൻപ്
കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

3 മണിക്കൂർ മുൻപ്
പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ

പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ

3 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി

3 മണിക്കൂർ മുൻപ്