കൊച്ചിയിൽ ദുരൂഹ സാഹചര്യത്തിൽ കണ്ട കണ്ടെയ്നർ പിടികൂടി; രണ്ട് പേർ കസ്റ്റഡിയിൽ, ഒരാൾ രക്ഷപ്പെട്ടു
എറണാകുളം നെട്ടൂരിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെയ്നർ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ടെയ്നറിലുണ്ടായിരുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാജസ്ഥാൻ സ്വദേശികളാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തെരച്ചിൽ തുടങ്ങി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മറ്റ് സംസ്ഥാനത്ത് നിന്ന് ഒരു കണ്ടെയ്നർ ലോറി ഇതുവഴി പോകുന്നുവെന്നാണ് ലഭിച്ച വിവരം. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ലോറി പിടികൂടിയത്. എസിയും അനുബന്ധ വസ്തുക്കളുമാണ് കണ്ടെയ്നറിലുണ്ടായിരുന്നത്. ഇവ മാറ്റി പരിശോധിച്ചപ്പോൾ ഗ്യാസ് കട്ടറുകൾ അടക്കം കണ്ടെത്തി. സംശയാസ്പദമായ സാഹചര്യത്തിലായതിനാൽ പോലീസ് ജീവനക്കാരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ

കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്
