യാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി
ന്യൂഡൽഹി: റൈഡ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ ഉപഭോക്താക്കളിൽ നിന്ന് മുൻകൂറായി ‘ടിപ്പ്’ (Tip) അഥവാ അധിക തുക ആവശ്യപ്പെട്ട പ്രമുഖ ക്യാബ് അഗ്രഗേറ്റർ കമ്പനിയായ ഒലയ്ക്ക് (ANI Technologies Private Limited) 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA). ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള ഈ ഫീച്ചർ ഉടനടി പിൻവലിക്കാനും അതോറിറ്റി ഉത്തരവിട്ടു.
യാത്ര ബുക്ക് ചെയ്യുമ്പോൾ ഡ്രൈവർക്കായി മുൻകൂട്ടി ടിപ്പ് നൽകിയാൽ വേഗത്തിൽ റൈഡ് ലഭിക്കാൻ സാധ്യത കൂടുതലാണെന്ന തരത്തിലുള്ള സന്ദേശങ്ങളാണ് ഒല ആപ്പിൽ നൽകിയിരുന്നത്. പിന്നീട് ഇതിന്റെ പേര് ‘ആഡ്-ഓൺ’ (Add-on) എന്ന് മാറ്റിയെങ്കിലും രീതിയിൽ മാറ്റമുണ്ടായിരുന്നില്ല. എന്നാൽ, അധിക തുക നൽകുന്നതുകൊണ്ട് റൈഡ് വേഗത്തിൽ ലഭിക്കുമെന്ന വാദം ഒലയുടെ തന്നെ ബുക്കിംഗ് കണക്കുകൾക്ക് വിരുദ്ധമാണെന്ന് സിസിപിഎ കണ്ടെത്തി.
സേവനം ലഭിച്ചതിന് ശേഷം തൃപ്തികരമാണെങ്കിൽ മാത്രം ഉപഭോക്താക്കൾ സന്തോഷത്തോടെ നൽകേണ്ടതാണ് ടിപ്പ് എന്നും, സേവനം ലഭിക്കുന്നതിന് മുൻപ് തന്നെ പണം ആവശ്യപ്പെടുന്നത് ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന ‘ഡാർക്ക് പാറ്റേൺ’ (Dark Pattern) ആണെന്നും ചീഫ് കമ്മീഷണർ നിധി ഖരെ, കമ്മീഷണർ അനുപം മിശ്ര എന്നിവരടങ്ങിയ അതോറിറ്റി നിരീക്ഷിച്ചു. 2025-ലെ മോട്ടോർ വെഹിക്കിൾ അഗ്രഗേറ്റർ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം യാത്ര പൂർത്തിയായ ശേഷം മാത്രമേ ടിപ്പ് നൽകാൻ അനുവാദമുള്ളൂ. നേരത്തെ സമാനമായ രീതിയിൽ പ്രവർത്തിച്ച റാപ്പിഡോയ്ക്കും (Rapido) സിസിപിഎ 10 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി

സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ

മണാലിയിൽ കനത്ത മഞ്ഞുവീഴ്ച; വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു
