Friday, 13 November 2026 About Us · Contact Us

ഓടുന്ന ട്രെയിനിൽ വെച്ച് യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം; പ്രതി പിടിയിൽ

Student Dies After Falling Off Train In Thrissur - തൃശ്ശൂരിൽ ട്രെയിനിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണ് വിദ്യാർഥി മരിച്ചു
തൃശ്ശൂരിൽ ട്രെയിനിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണ് വിദ്യാർഥി മരിച്ചു

തിരുവനന്തപുരം ബാലരാമപുരത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ വെച്ച് യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം. കുഴിത്തുറയിൽ നിന്നും പാസഞ്ചർ ട്രെയിനിൽ കയറിയ കന്യാകുമാരി സ്വദേശി ജാക്‌സൺ(31) പോലീസിന്റെ പിടിയിലായി. ഇയാൾ യാത്ര ചെയ്തിരുന്ന ബോഗിയിൽ ഒപ്പമുണ്ടായിരുന്ന നഴ്‌സായ യുവതിയുടെ മാല പൊട്ടിക്കാനാണ് ശ്രമം നടത്തിയത്. ബാലരാമപുരം ടണലിൽ ട്രെയിൻ വേഗത കുറഞ്ഞപ്പോൾ മാല പൊട്ടിച്ച് ട്രെയിനിൽ നിന്ന് ചാടാനായിരുന്നു ശ്രമം. എന്നാൽ മാല പൊട്ടിച്ചെടുക്കാൻ ഇയാൾക്ക് സാധിച്ചില്ല യുവതി നിലവളിച്ചതോടെ മറ്റ് യാത്രക്കാർ ഓടിയെത്തി. ട്രാക്കിലേക്ക് വീണ് പരുക്കേറ്റ ജാക്‌സണെ പ്രദേശവാസികളും പോലീസും ചേർന്ന് ബാലരാമപുരം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആത്മഹത്യക്ക് ശ്രമിച്ചതാണെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത് എന്നാൽ തിരുവനന്തപുരത്ത് എത്തിയ യുവതി റെയിൽവേ പോലീസിൽ വിവരം അറിയിച്ചതോടെയാണ് ജാക്‌സണ് പിടി വീണത്. പിന്നാലെ റെയിൽവേ പോലീസ് എത്തി ആശുപത്രിയിൽ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

1 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

1 മണിക്കൂർ മുൻപ്
ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

2 മണിക്കൂർ മുൻപ്
വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

2 മണിക്കൂർ മുൻപ്
എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ

3 മണിക്കൂർ മുൻപ്
കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

4 മണിക്കൂർ മുൻപ്