കോഴിക്കോട് സ്ത്രീകൾക്ക് നേരെ നഗ്നത പ്രദർശനം; മധ്യവയസ്കൻ അറസ്റ്റിൽ
കോഴിക്കോട് സ്ത്രീകൾക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. വെള്ളയിൽ സ്വദേശി ചെക്രായിൻവളപ്പ് എംവി ഹൗസിനെ ഷറഫുദ്ദീനാണ്(55) പിടിയിലായത്. യുവതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കോഴിക്കോട് ബാലൻ കെ നായർ റോഡിലെ റസ്റ്റോറന്റിൽ ഭക്ഷണം വാങ്ങാനെത്തിയ യുവതികൾക്ക് നേരെയായിരുന്നു നഗ്നത പ്രദർശനം. ഭക്ഷണത്തിന് ഓർഡർ ചെയ്ത് കാറിൽ കാത്തിരിക്കുന്നതിനിടെ ഷറഫുദ്ദീൻ വസ്ത്രങ്ങൾ അഴിച്ച് നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. ഇതിന് മുമ്പും ഇയാൾക്കെതിരെ സമാന പരാതികൾ വന്നിട്ടുണ്ട്. ലേഡീസ് ഹോസ്റ്റലിലടക്കം അതിക്രമിച്ച് കയറി നഗ്നത പ്രദർശിപ്പിച്ച കേസും ഇയാൾക്കെതിരെയുണ്ട്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ
