ആരോഗ്യ പ്രവർത്തകരെന്ന വ്യാജേന എക്സൈസ് പരിശോധന; കോഴിക്കോട് വീട്ടിൽ നിന്നും എംഡിഎംഎയും കഞ്ചാവും പിടികൂടി
ആരോഗ്യ പ്രവർത്തകരെന്ന വ്യാജേന കോഴിക്കോട് വടകര പതിയാരക്കരയിൽ വീട്ടിൽ എക്സൈസ് പരിശോധന. ഇവിടെ നിന്നും 0.6 ഗ്രാം എംഡിഎംഎയും,10 ഗ്രാം കഞ്ചാവും, ലഹരി ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും പിടികൂടി. സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പതിയാരക്കര സ്വദേശി അർഷാദിനെയാണ് വടകര എക്സൈസ് അധികൃതർ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത അർഷാദിനെ വിശദമായ ചോദ്യം ചെയ്തപ്പോഴാണ് ചോറോട് കുരുക്കിലാട് ബന്ധുവിന്‍റെ വീട്ടിൽ പാർക്ക് ചെയ്ത കാറിൽ നിന്ന് 0.52 ഗ്രാം എംഡിഎംഎ സൂക്ഷിച്ചതായി കണ്ടെത്തിയത്. കാർ എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു. കൂടാതെ സിഗരറ്റിൽ ഉപയോഗിക്കുന്ന നിക്കോട്ടിൻ എസ്സൻസ്, ഒസിബി ലീഫ്, കഞ്ചാവ് ഫിൽട്ടർ ചെയ്യുന്ന റൗച്ച്, രണ്ട് ലക്ഷത്തിലേറെ രൂപ വിലയുള്ള മൊബൈൽ ഫോണുകൾ, ആപ്പിൾ കമ്പനിയുടെ ലാപ്ടോപ്പ് എന്നിവയും അധികൃതർ കസ്റ്റഡിയിൽ എടുത്തു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

മയക്കുമരുന്ന് ഉപയോഗിച്ചുള്ള വാഹനാപകടത്തിൽ പ്രതിയായ ബഹ്‌റൈൻ പൗരൻ്റെ കേസിൽ ഈ മാസം 14ന് വിധി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ
