ഓപറേഷൻ നുംഖോർ: ഇടുക്കിയിലും പരിശോധന, സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുടെ കാർ പിടിച്ചെടുത്തു
ഓപറേഷൻ നുംഖോറിൻെ ഭാഗമായി ഇടുക്കിയിലും കസ്റ്റംസ് പരിശോധന. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുടെ കാർ കസ്റ്റംസ് പിടിച്ചെടുത്തു. തിരുവനന്തപുരം സ്വദേശിനി ചിപ്പു എന്ന് അറിയപ്പെടുന്ന ശിൽപ സുരേന്ദ്രന്റെ ലാൻഡ് ക്രൂയിസറാണ് പിടിച്ചെടുത്തത്. മലപ്പുറം തിരൂർ സ്വദേശിയിൽ നിന്നാണ് ഇവർ വാഹനം വാങ്ങിയത്.
മെക്കാനിക്ക് പണികൾക്കായാണ് കാർ അടിമാലിയിൽ എത്തിച്ചത്. ഇതിനിടെയാണ് കാർ കസ്റ്റംസ് അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തത്. രാജ്യത്താകമാനം ആയിരത്തിലേറെ വാഹനങ്ങൾ ഭൂട്ടാൻ വഴി കോടികൾ നികുതി വെട്ടിച്ച് എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിൽ ഇരുന്നൂറോളം വാഹനങ്ങൾ കേരളത്തിലുണ്ട്. 36 കാറുകളാണ് ഇതുവരെ കണ്ടെത്താനായിട്ടുള്ളത്.
അതേസമയം കസ്റ്റംസിന് പുറമെ മറ്റ് കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭിച്ചു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി വിവരങ്ങൾ തേടി. അനധികൃതമായി സമ്പാദിച്ച പണം വെളുപ്പിക്കാൻ പല പ്രമുഖരും വാഹനങ്ങൾ വാങ്ങിക്കൂട്ടിയെന്നാണ് സംശയം. ജി എസ് ടി വെട്ടിപ്പിൽ ജി എസ് ടി വകുപ്പും അന്വേഷണം ആരംഭിച്ചു
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ

കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി

അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ
