Thursday, 12 November 2026 About Us · Contact Us

എന്നായാലും സത്യം പുറത്തുവരും; വിവാദത്തിന് കാരണം ചില ഉദ്യോഗസ്ഥരുടെ അലംഭാവം: പിഎസ് പ്രശാന്ത്

However The Truth Will Come Out Controversy Caused Due To - prashanth

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട നടത്തിപ്പ് കണക്കിലെ ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎ പ്രശാന്ത്. എന്നായാലും സത്യം പുറത്തുവരും. വിവാദത്തിന് കാരണം ഉദ്യോഗസ്ഥരുടെ അലംഭാവം ആണെന്നും പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു

കഴിഞ്ഞ രണ്ട് വർഷമായി ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും നേതൃത്വത്തിൽ ശബരിമലയിൽ മാതൃകാപരമായ മണ്ഡല മകരവിളക്ക് മഹോത്സവം വിജയകരമായി നടത്തിയത് ആരും കാണാതെയാണ് വിവാദങ്ങൾ മാത്രം ചർച്ചയാക്കുന്നതെന്നും പിഎസ് പ്രശാന്ത് പറഞ്ഞു

കുറിപ്പിന്റെ പൂർണരൂപം

എന്നയാലും സത്യം പുറത്ത് വരും..
ശബരിമല അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് തുടങ്ങിയ വിവാദങ്ങൾ പിന്നിടങ്ങോട്ട് ശബരിമല സ്വർണ്ണ മോഷണക്കേസുമായി ബന്ധപ്പെട്ട് ഉള്ളതും ഇല്ലാത്തതുമായ എന്തെല്ലാം നിറം പിടിപ്പിച്ച കഥകളാണ് ഓരോ ദിനവും പുറത്ത് വരുന്നത്.
ശബരിമലയിൽ കഴിഞ്ഞ രണ്ട് വർഷമായി ദേവസ്വം ബോർഡിന്റേയും സർക്കാരിന്റേയും നേതൃത്വത്തിൽ നടത്തിയ മാതൃകാപരമായ മണ്ഡലമകരവിളക്ക് മഹോത്സവത്തിന്റെ വിജയം ആരും ഓർക്കുന്നുപോലുമില്ല.
ദേവസ്വം ബോർഡിന്റെ ചരിത്രത്തിൽ ലക്ഷക്കണക്കിന് ഭക്തജനങ്ങൾ വന്നിട്ടും അവർ സംതൃപ്തിയോടെ മടങ്ങിയ മണ്ഡലകാലം ഉണ്ടായിട്ടുണ്ടോ.?
ശബരിമല ക്ഷേത്രത്തെ  സംബന്ധിച്ച് ഏറ്റവും പ്രധാനം അതല്ലേ.? ഇതൊന്നും ആരും ഒരു വാക്ക് പോലും മിണ്ടുന്നില്ല.
എന്നാൽ ഇത്തരം വിവാദങ്ങളിൽ ചില ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം സംഭവിക്കുന്ന പിഴവുകൾക്ക് പോലും  ഞങ്ങൾ കേൾക്കുന്ന പേര് ദോഷം എത്ര ഭയങ്കരമാണ്.
എന്തായാലും ഇതുമായി ബന്ധപ്പെട്ട് ചില വസ്തുതകളെങ്കിലും എഴുതിയതിന് മാതൃഭൂമിയ്ക്ക് നന്ദി.
ശബരിമല ശ്രീ ധർമ്മശാസ്താവാണെ സത്യം, വസ്തുതകൾ അതെന്നായാലും പുറത്ത് വരും.
അതു വരെ ഇതൊക്കെ കണ്ടും കേട്ടും ദു:ഖഭാരത്തോടെ സഹിക്കുകയേ നിവൃത്തിയുള്ളു.
സ്വാമിയേ ശരണമയ്യപ്പ.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

2 മണിക്കൂർ മുൻപ്
നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

7 മണിക്കൂർ മുൻപ്

ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ

11 Nov 2026
മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

11 Nov 2026
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

10 Nov 2026