Friday, 13 November 2026 About Us · Contact Us

തിരുച്ചിറപ്പള്ളി ഈസ്റ്റിൽ ടിവികെ സ്ഥാനാർത്ഥിയായി രാഘവ ലോറൻസ്; പ്രചരണങ്ങൾക്ക് മറുപടിയുമായി താരം: ജൂൺ 11-ന് സുപ്രധാന പ്രഖ്യാപനം

Raghava Lawrence To Contest From Tiruchirappalli East Actor - Ragava

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയുംട ടിവികെ അധ്യക്ഷനുമായ വിജയ് തിരുച്ചിറപ്പള്ളി ഈസ്റ്റിൽ നിന്ന് രാജിവച്ചതോടെ ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളം ഒരുങ്ങുകയാണ്. നിങ്ങളിലൊരാളെ സ്ഥാനാർത്ഥിയാക്കുമെന്നായിരുന്നു തിരുച്ചിയിലെ നന്ദി പ്രസം​ഗത്തിൽ വിജയ് പറഞ്ഞത്. എന്നാൽ ഇപ്പോൾ തിരുച്ചിയിലെ ടിവികെ സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. 

നടനും സാമൂഹ്യപ്രവർത്തകനുമായ രാഘവ ലോറൻസ് തിരുച്ചിറപ്പള്ളി ഈസ്റ്റിൽ ടിവികെ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങളാണ് ഇപ്പോൾ വരുന്നത്. ഈ അഭ്യൂഹങ്ങൾ നിലനിർത്തിക്കൊണ്ട് പ്രതികരിച്ചിരിക്കുകയാണ് രാഘവ ലോറൻസ്. നിലവിൽ ലോകേഷിന്റെ ബെൻസ് എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് തിരക്കുകളിലാണെന്നും ജൂൺ 10ന് അത് അവസാനിക്കുമെന്നും ലോറൻസ് പറഞ്ഞു. തുടർന്ന് ജൂൺ 11ന് ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനം അമ്മയുടെ അനു​ഗ്രഹത്തോടെ എല്ലാവരെയും അറിയിക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു. 

രാഘവ ലോറൻസിന്റെ പ്രതികരണം…

“തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ ഞാൻ മത്സരിക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ വിവിധ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട വ്യക്തത തേടിക്കൊണ്ട് പല മാധ്യമ സുഹൃത്തുക്കൾ ഫോൺ വഴിയും നേരിൽ കാണാനും ഒക്കെയായി ബന്ധപ്പെടുന്നുണ്ട്. ഈ ചർച്ചകൾ ഇപ്പോൾ എന്നെത്തന്നെ ബാധിക്കുന്ന തരത്തിലേക്ക് വളർന്നതുകൊണ്ട്, ഈ വിഷയത്തിൽ ഒരു ഔദ്യോഗിക വിശദീകരണം നൽകേണ്ടത് എന്റെ കടമയാണെന്ന്. അതുകൊണ്ടാണ് ഞാൻ ഈ കുറിപ്പ് പങ്കുവെക്കുന്നത്.

ഞാൻ ഇപ്പോൾ എന്റെ പുതിയ ചിത്രമായ ‘ബെൻസ്’ ന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ്. ഇതിന്റെ ഷെഡ്യൂൾ ജൂൺ 10-ഓടെ അവസാനിക്കും. തുടർന്ന്, എന്റെ അമ്മയുടെ അനുഗ്രഹത്തോടെ എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു തീരുമാനം വരും ജൂൺ 11, വ്യാഴാഴ്ച രാവിലെ 9:30ന് ഞാൻ പ്രഖ്യാപിക്കും.”

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ദുരുദ്ദേശ്യത്തോടെയുള്ള സ്പർശനം ചോദ്യം ചെയ്ത യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; കൈ അറ്റുപോയി, തലയ്ക്ക് ഗുരുതര പരിക്ക്

ദുരുദ്ദേശ്യത്തോടെയുള്ള സ്പർശനം ചോദ്യം ചെയ്ത യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; കൈ അറ്റുപോയി, തലയ്ക്ക് ഗുരുതര പരിക്ക്

14 മണിക്കൂർ മുൻപ്
ജമ്മു കശ്മീരിൽ അതിർത്തിക്ക് സമീപം ഡ്രോൺ കണ്ടെടുത്തു; പാക്കിസ്ഥാന്‍റേതെന്ന് സംശയം

ജമ്മു കശ്മീരിൽ അതിർത്തിക്ക് സമീപം ഡ്രോൺ കണ്ടെടുത്തു; പാക്കിസ്ഥാന്‍റേതെന്ന് സംശയം

16 മണിക്കൂർ മുൻപ്
കെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശം

കെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശം

16 മണിക്കൂർ മുൻപ്
ഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

ഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

17 മണിക്കൂർ മുൻപ്
ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

10 Nov 2026
നന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി

നന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി

10 Nov 2026