Thursday, 12 November 2026 About Us · Contact Us

വഖഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷൻ: ഉമീദ് പോർട്ടലിലെ 11% അപേക്ഷകളും കേന്ദ്രം കൂട്ടത്തോടെ നിരസിച്ചു; കൂടുതൽ യുപിയിൽ നിന്ന്

Registration Of Waqf Properties Centre Rejects 11 - വഖഫ്

ന്യൂഡെൽഹി: രാജ്യത്തെ വഖഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷനായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ‘ഉമീദ്’ (UMEED) പോർട്ടലിൽ സമർപ്പിക്കപ്പെട്ട അപേക്ഷകൾ കൂട്ടത്തോടെ നിരസിച്ചു. പോർട്ടലിൽ ആകെ ലഭിച്ച 7,95,784 അപേക്ഷകളിൽ 11 ശതമാനത്തോളം അപേക്ഷകളാണ് കേന്ദ്ര സർക്കാർ തള്ളിക്കളഞ്ഞത്.

​ഏറ്റവും കൂടുതൽ അപേക്ഷകൾ നിരസിക്കപ്പെട്ടത് ഉത്തർപ്രദേശിൽ നിന്നാണ്. യുപിയിൽ നിന്ന് മാത്രം 31,783 അപേക്ഷകൾ ഒഴിവാക്കി. പശ്ചിമ ബംഗാളിൽ നിന്ന് 14,134 അപേക്ഷകളും, രാജസ്ഥാനിൽ നിന്ന് 12,080 അപേക്ഷകളും ഇത്തരത്തിൽ നിരസിക്കപ്പെട്ടിട്ടുണ്ട്.

​ഇത്രയധികം അപേക്ഷകൾ ഒന്നിച്ച് നിരസിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ വിശദീകരണവും ലഭ്യമായിട്ടില്ലെന്ന് വിവിധ സംസ്ഥാന വഖഫ് ബോർഡുകൾ വ്യക്തമാക്കുന്നു. കൂടാതെ, രജിസ്‌ട്രേഷനുള്ള സമയപരിധി നീട്ടി നൽകണമെന്ന വഖഫ് ബോർഡുകളുടെ ആവശ്യത്തോടും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശം

കെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശം

6 മണിക്കൂർ മുൻപ്
ഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

ഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

6 മണിക്കൂർ മുൻപ്
ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

10 Nov 2026
നന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി

നന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി

10 Nov 2026
മുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രി

മുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രി

10 Nov 2026
ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

10 Nov 2026