അമ്മയിൽ വീണ്ടും രാജിപ്രതിസന്ധി; ജയൻ ചേർത്തലയും കൈലാഷും താരസംഘടനയിൽ നിന്നും രാജിവെച്ചു
കൊച്ചി: മലയാള സിനിമയിലെ പ്രമുഖ താരസംഘടനയായ ‘അമ്മ’യിൽ (AMMA) നിന്നും പ്രമുഖ നടന്മാരായ ജയൻ ചേർത്തലയും കൈലാഷും രാജിവെച്ചു. സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഇരുവരും രാജി സമർപ്പിച്ചതെന്നാണ് സൂചന.
സംഘടനയ്ക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളും സമീപകാലത്തുണ്ടായ അഭിപ്രായവ്യത്യാസങ്ങളുമാണ് ഇരുവരുടെയും പെട്ടെന്നുള്ള രാജിക്കു പിന്നിലെന്നാണ് സിനിമാ ലോകത്തുനിന്നുള്ള റിപ്പോർട്ടുകൾ. മുൻ ഭരണസമിതികളിൽ ഉൾപ്പെടെ സജീവമായിരുന്ന ജയൻ ചേർത്തലയുടെയും യുവനടൻ കൈലാഷിന്റെയും കൂട്ടരാജി സംഘടനയ്ക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.
രാജി സംബന്ധിച്ച ഔദ്യോഗിക കത്തുകൾ സംഘടനയുടെ താൽക്കാലിക ചുമതലയുള്ള ഭാരവാഹികൾക്ക് കൈമാറിയതായാണ് വിവരം. എന്നാൽ രാജിയിലേക്ക നയിച്ച യഥാർത്ഥ കാരണങ്ങളെക്കുറിച്ച് ഇരുവരും ഇതുവരെ മാധ്യമങ്ങളോട് പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. താരസംഘടനയിൽ വലിയ പുനഃസംഘടനകളും ചർച്ചകളും നടക്കുന്നതിനിടയിലാണ് പ്രമുഖ നടന്മാരുടെ ഈ അപ്രതീക്ഷിത പിന്മാറ്റം.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
